ധാക്ക: ബംഗ്ലാദേശിൽ അമേരിക്കൻ വംശജനായ മോൺസിഞ്ഞോർ കെവിൻ റാൻഡാലിനെ പുതിയ വത്തിക്കാൻ സ്ഥാനപതിയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. മലയാളിയായിരുന്ന മോൺസിഞ്ഞോർ ജോർജ് കോച്ചേരി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ സ്ഥാനപതിയുടെ നിയമനം.
1966 മെയ് ആറിന് അമേരിക്കയിലെ ന്യൂ - ലണ്ടനിൽ ജനിച്ച മോൺസിഞ്ഞോർ കെവിൻ റാൻഡാൽ 1992 ജൂലൈ ഇരുപത്തിയഞ്ചിന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് കാനൻ നിയമത്തിൽ ഉപരിപഠനം പൂർത്തിയാക്കിയ അദ്ദേഹം 2001 ജൂലൈ ഒന്ന് മുതൽ വത്തിക്കാൻ നയതന്ത്രകാര്യാലയത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.
റുവാണ്ട, സെർബിയ, സ്ലോവേനിയ, പെറു, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ വത്തിക്കാൻ കാര്യാലയങ്ങളിൽ പല തസ്തികകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള മോൺസിഞ്ഞോർ കെവിൻ റാൻഡാൽ ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, ജർമ്മൻ ഭാഷകളിലും പ്രാവിണ്യം നേടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26