ദുബായ്: യുഎഇയില്‍ കടുത്ത ചൂടിനിടെ മഴ. ദുബായ് ഷാർജ എമിറേറ്റുകളിലെ വിവിധ സ്ഥലങ്ങളില്‍ സാമാന്യം ശക്തായ മഴ ലഭിച്ചു. ഉച്ചയ്ക്ക് ശേഷമാണ് മഴ ലഭിച്ചത്. ദുബായിലെ വടക്ക് കിഴക്കന്‍ മേഖലകളിലും ഷാർജയുടെ മധ്യമേഖലകളിലുമാണ് മഴ പെയ്തത്.
ശനിയാഴ്ച അലൈന്‍, അബുദാബി, ഫുജൈറ എമിറേറ്റുകളില്‍ മഴ ലഭിച്ചിരുന്നു. ചിലയിടങ്ങളില്‍ ആലിപ്പഴ വർഷവുമുണ്ടായി. അലൈനില്‍ മഴയെതുടർന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.
ഉമ്മുഗഫയിലെ റോഡുകളില്‍ ശക്തമായി മഴ പെയ്യുന്ന ദൃശ്യങ്ങള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സമൂഹ്യമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ശക്തമായ കാറ്റ് വീശുകയും ചെയ്തു.
കടുത്ത ചൂടിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. വാദികളിലും മറ്റും വിനോദസഞ്ചാരത്തിനായി പോകുന്നവർ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണം. മഴ ശക്തമാകുമ്പോള്‍ ഇത്തരം യാത്രകള്‍ ഒഴിവാക്കണം.
അസ്ഥിരകാലാവസ്ഥയില്‍ വാദികള്ക്കരികില് വാഹനങ്ങള്‍ നിർത്തുന്നതും കൂട്ടം കൂടി നില്ക്കുന്നതും പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.