അറസ്റ്റ് ഭയന്ന് പുടിന്‍; ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്തത് ഓണ്‍ലൈനായി

അറസ്റ്റ് ഭയന്ന് പുടിന്‍; ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്തത് ഓണ്‍ലൈനായി

ജോഹന്നാസ്ബര്‍ഗ്: കോവിഡ് മഹാമാരിക്ക് ശേഷം ലോക നേതാക്കള്‍ നേരിട്ട് പങ്കെടുക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരിട്ടെത്തിയില്ല.

ഉക്രെയ്‌നില്‍ നടത്തിയ അധിനിവേശത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ടാണ് പ്രശ്‌നം. അതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പുടിന്‍ ഓണ്‍ലൈനായാണ് പങ്കെടുത്തത്.

ഉക്രെയ്ന്‍ അധിനിവേശ കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പുടിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും. അന്താരാഷ്ട്ര കോടതിയുടെ ഉടമ്പടിയില്‍ ഒപ്പുവച്ച ദക്ഷിണാഫ്രിക്കയ്ക്ക് വാറണ്ട് അവഗണിക്കാന്‍ കഴിയില്ല.

പുടിന്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യേണ്ടി വരും. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം ഇക്കാര്യം പുട്ടിനുമായി സംസാരിച്ചു. ഓണ്‍ലൈന്‍ പങ്കാളിത്തം മതിയെന്ന് അങ്ങനെ തീരുമാനമായി.

സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിച്ച ശേഷം അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കിയെന്നാണ് ദക്ഷിണാഫ്രിക്കന്‍ വൈസ് പ്രസിഡന്റ് പോള്‍ മഷാറ്റൈല്‍ പറഞ്ഞത്. റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.