ഫുക്കുഷിമ ആണവ ജലം പുറന്തള്ളൽ നാളെ മുതൽ; ആദ്യ ഘട്ടത്തിൽ തുറന്നു വിടുക 7000 ടൺ വെള്ളം

ഫുക്കുഷിമ ആണവ ജലം പുറന്തള്ളൽ നാളെ മുതൽ; ആദ്യ ഘട്ടത്തിൽ തുറന്നു വിടുക 7000 ടൺ വെള്ളം

ഫുക്കുഷിമ: ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിൽ നിന്ന് മലിനജലം പസഫിക് സമുദ്രത്തിലേക്ക് നാളെ മുതൽ തുറന്നു വിടും. വീര്യം കുറച്ച റേഡിയോ ആക്ടീവ് മലിന ജലമാണ് തുറന്നു വിടുന്നത്. 2011 മാർച്ച് 11ന് ഉണ്ടായ ദുരന്തത്തെ തുടർന്ന് അപകടാവസ്ഥയിലായ പ്ലാന്റ് ഡി കമ്മീഷൻ ചെയ്യാൻ നടപടി അത്യാവശ്യമാണെന്നാണ് ജപ്പാന്റെ വാദം.
ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ഫുമിയോ കിഷിദ റേഡിയോ ആക്ടീവ് ജലം തുറന്നു വിടുന്നതിന് അന്തിമ അനുമതി നൽകി.

പ്ലാന്റിന്റെ സുരക്ഷ ഉറപ്പു വരുത്താനായി സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മത്സ്യ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുകയും രാജ്യത്തിനകത്തും പുറത്തുമായി ഉയർന്നുവന്ന ആശങ്കകൾ പരിഹരിക്കാനായി വിശദീകരണം നടത്തിയിട്ടുണ്ടെന്നും ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു. 3.4 കോടി ടൺ വെള്ളമാണ് 1,000 ടാങ്കുകളിലായി ഫിൽറ്റർ ചെയ്ത് സംഭരിച്ചിരിക്കുന്നത്.

റേഡിയോ ആക്ടീവ് ജലം തുറന്നുവിടുന്നതിന് എതിരെ ജപ്പാനിലെ മത്സ്യബന്ധന സമൂഹത്തിൽ നിന്ന് കനത്ത എതിർപ്പ് ഉയർന്നിരുന്നു. ആണവ ദുരന്തത്തിന് ശേഷം, തകർന്ന മത്സ്യബന്ധന മേഖലയെ ഇത് കൂടുതൽ പ്രതിരോധത്തിലാക്കും എന്നാണ് മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടുന്നത്. ദക്ഷിണ കൊറിയയും ചൈനയും വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയുമായി ജപ്പാൻ ആശയവിനിമയം നടത്തിയിരുന്നു.

എന്നാൽ, ചൈന കടുത്ത നിലപാടുകളാണ് വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. പദ്ധതിയുമായി മുന്നോട്ടുപോയാൽ, ഫുക്കുഷിമ അടക്കമുള്ള ഒമ്പത് കേന്ദ്രങ്ങളിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി തടയുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. ആദ്യ ഘട്ടത്തിൽ 7,800 ടൺ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. റേഡിയോ ആക്ടീവ് ജലം തുറന്നു വിട്ടാൽ പരിസ്ഥിതി, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി നൽകിയ അന്തിമ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.