മോസ്‌കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. ബിബിസിയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
പ്രിഗോഷിനൊപ്പം സ്വകാര്യ വിമാനത്തിലുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗിനി പ്രിഗോഷിന്‍ 2014 ല്‍ രൂപവത്കരിച്ച സ്വകാര്യ സൈനിക സംഘമാണ് പി.എം.സി വാഗ്‌നര്‍ അഥവാ വാഗ്‌നര്‍ പട്ടാളം.
വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവര്‍. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറി.
റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സായുധ സംഘമായിരുന്നു വാഗ്നര്‍ ഗ്രൂപ്പ്. പിന്നീട് റഷ്യന്‍ പട്ടാളവുമായി ഇടഞ്ഞ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിന്റെ നേതൃത്വത്തില്‍ റഷ്യയില്‍ നടത്തിയ അട്ടിമറി നീക്കം പ്രസിഡന്റ് പുടിനെ ഒരു ദിവസത്തേക്കെങ്കിലും വിറപ്പിച്ചിരുന്നു.
പ്രിഗോഷിന്റെ പെട്ടന്നുള്ള മരണം കൂടുതല്‍ അഭ്യൂഹങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.