കുവൈത്തില്‍ ജനുവരി മുതല്‍ ആഗസ്റ്റ് വരെ 25,000 പ്രവാസികളെ നാടുകടത്തിയെന്ന് അധികൃതർ

കുവൈത്തില്‍ ജനുവരി മുതല്‍ ആഗസ്റ്റ് വരെ 25,000 പ്രവാസികളെ നാടുകടത്തിയെന്ന് അധികൃതർ

കുവൈത്ത് സിറ്റി: 2023 ജനുവരിയ്ക്കും ആഗസ്റ്റ് 19 നും ഇടയില്‍ 25000 പ്രവാസികളെ നാടുകടത്തിയെന്ന് കുവൈത്ത്. താമസ ജോലി വിസ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. ഓരോ ദിവസവും ശരാശരി 108 പേർക്കെതിരെ നടപടിയെടുത്തുവെന്നും അധികൃതർ വ്യക്തമാക്കി.

നിയമലംഘകരില്‍ നിന്ന് രാജ്യത്തെ മോചിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് കർശന നിർദ്ദേശം പുറത്തിറക്കിയത്. നാടുകടത്തപ്പെട്ടവരിൽ വ്യത്യസ്ത നിയമങ്ങൾ ലംഘിച്ച 10,000 സ്ത്രീകളും ഉൾപ്പെടുന്നു.

വിസചട്ടനിയമലംഘകർക്ക് പുറമെ ഭിക്ഷാടനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയവർക്കെതിരെയും നടപടിയെടുത്തു. നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധനകളും ക്യാംപെയിനും നടത്തിയിരുന്നു. 2023 അവസാനത്തോടെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 35,000ലെത്തുമെന്നും അധികൃതർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.