ഷി ജിന്‍ പിങുമായി മോഡി കൂടിക്കാഴ്ച നടത്തി; ഇന്ത്യ-ചൈന സേനാ പിന്മാറ്റത്തിന് ധാരണ

ഷി ജിന്‍ പിങുമായി മോഡി കൂടിക്കാഴ്ച നടത്തി;  ഇന്ത്യ-ചൈന സേനാ പിന്മാറ്റത്തിന് ധാരണ

ജൊഹന്നാസ്ബര്‍ഗ്: ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കൂടുതല്‍ സേനാ പിന്മാറ്റത്തിന് ധാരണയായി.

പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷം അവസാനിപ്പിക്കാന്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കിരുവശത്തു നിന്നും കൂടുതല്‍ സേനകളെ പിന്‍വലിക്കും.

2020 മുതല്‍ ഇന്ത്യ-ചൈന അതിര്‍ത്തില്‍ സംഘര്‍ഷ സാഹചര്യം നിലനിന്നിരുന്നു. ഇതിനിടെ 19 തവണ സൈനിക കമാന്‍ഡര്‍മാരുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. പാങ്കോങ്സോ തടകത്തിന് സമീപത്തെ പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറിയിരുന്നു.

എന്നാല്‍ ലഡാക്കിലെ പ്രധാന കേന്ദ്രങ്ങളില്‍ ചൈനയുടെ സൈനിക സാന്നിധ്യം ഉണ്ട്. ഇരു രാജ്യത്തിന്റെ അതിര്‍ത്തികളിലും കൂടുതല്‍ സൈനിക വിന്യാസവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.

ഗാല്‍വന്‍ പ്രതിസന്ധിയ്ക്കു ശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നരേന്ദ്ര മോഡിയും ഷി ജിന്‍പിങും പൊതുപരിപാടിയില്‍ ഒന്നിച്ചെത്തുന്നത്. പരസ്പരം ഹസ്തദാനം ചെയ്ത് ഇരുനേതാക്കാന്മാരും അല്‍പ സമയം സംസാരിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു.

സെപ്തംബര്‍ ആദ്യം നടക്കുന്ന ജി 20 ഉച്ചകോടിക്കായി ഷി ജിന്‍ പിംങ് ഇന്ത്യയില്‍ വരുന്നുണ്ട്. അതിനു മുന്‍പ് സേനാ പിന്‍മാറ്റം തുടങ്ങിയേക്കും. ഡല്‍ഹിയില്‍ ഇരു നേതാക്കളും തമ്മില്‍ വിശദമായ ചര്‍ച്ച നടത്താനും സാധ്യതയുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.