ഓക്കലൻഡ് : ന്യൂസിലൻഡ് ഓസ്‌ട്രേലിയയുടെ ഭാഗമാക്കുന്നത് പരിഗണിക്കണമെന്ന അഭ്യർത്ഥനയുമായി ന്യൂസിലൻഡ് എംപിമാർ. ന്യൂസിലൻഡ് പാർലമെന്ററി ടേമിന്റെ അവസാന സിറ്റിംഗിനിടെയാണ് നിയമസഭാംഗങ്ങൾ ഇക്കാര്യം മുന്നോട്ടുവച്ചത്. ചെലവ് ചുരുക്കൽ, സാമ്പത്തിക നേട്ടങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് എംപിമാർ ഈ നിർദേശം മുന്നോട്ടുവച്ചത്.
ന്യൂസിലൻഡ് ഓസ്ട്രേലിയയുടെ ഭാഗമാകുന്ന കാര്യം നാം ഗൗരവമായി പുനർവിചിന്തനം ചെയ്യണമെന്ന് ലേബർ പാർട്ടി നേതാവും ഹാമിൽട്ടൺ ഈസ്റ്റ് എംപിയുമായ ജാമി സ്ട്രേഞ്ച് ആവശ്യപ്പെട്ടു.
'താൻ ഓസ്ട്രേലിയ സന്ദർശിക്കുമ്പോഴെല്ലാം എന്നെങ്കിലും ഓസ്ട്രേലിയയും ന്യൂസിലൻഡും ഒരൊറ്റ രാജ്യമായി മാറുമോ?' എന്നു ചിന്തിക്കാറുണ്ട്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെങ്കിലും ന്യൂസിലൻഡുകാർ ഈ നിർദേശം തള്ളിക്കളയരുത്. സമ്പദ് വ്യവസ്ഥ വളരാനും പൊതു-സ്വകാര്യ മേഖലയുടെ അഭിവൃദ്ധിക്കും ഇത് വളരെയധികം ഉപകരിക്കും. ന്യൂസിലൻഡിന്റെ ഭരണഘടന പ്രകാരം ഓസ്ട്രേലിയയിൽ ചേരാനുള്ള അവസരമുണ്ട്. - അദ്ദേഹം കൂട്ടിച്ചേർത്തു. 17 എംപിമാരാണ് അവസാന സിറ്റിങ്ങിൽ പങ്കെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.