എറണാകുളം: മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തതില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം അഡീഷണല്‍ കോടതി. ഷാജനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലന്നും അതിനാല്‍ വ്യവസ്ഥകളോടെ വിട്ടയയ്ക്കാനും കോടതി നിര്‍ദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നതില്‍ തിടുക്കം കാട്ടിയെന്നും എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.കെ മോഹന്‍ദാസ് നിരീക്ഷിച്ചു.
50,000 രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയാണ് ഷാജന്‍ സ്‌കറിയയോട് നിലമ്പൂരില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതെന്നും കോടതി ഉത്തരവിനെ പരിഹസിക്കുകയാണ് പൊലീസ് ചെയ്തതെന്നും കോടതി വിലയിരുത്തി.
ഓണ്‍ലൈനിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന കേസില്‍ ജാമ്യം ലഭിക്കുന്നതിനായി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മലപ്പുറം നിലമ്പൂര്‍ പൊലീസിന് മുന്നില്‍ ഹാജരായ ഷാജന്‍ സ്‌കറിയയെ തൃക്കാക്കര പൊലീസ് എത്തി മറ്റൊരു കേസില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.