യുകെയിലെ 88 മരണങ്ങൾക്ക് പിന്നിൽ ഓണ്‍ലൈനായി വിഷം വിൽക്കുന്ന കാനഡ സ്വദേശി

യുകെയിലെ 88 മരണങ്ങൾക്ക് പിന്നിൽ ഓണ്‍ലൈനായി വിഷം വിൽക്കുന്ന കാനഡ സ്വദേശി

 ലണ്ടൻ: കാനഡയിൽ ഓൺലൈനായി വിഷം വിൽക്കുന്ന കെന്നത്ത് ലോക്കിന് യുകെയിലെ 88 വ്യക്തികളുടെ മരണവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. കനേഡിയൻ വെബ്സൈറ്റുകളിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങി ജീവനൊടുക്കിയവരെ ലക്ഷ്യമിട്ടാണ് അന്വേഷണം നടക്കുന്നത്. മരിക്കാൻ പ്രേരിപ്പിക്കൽ, സഹായം നൽകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 57 കാരനായ ലോയെ മെയ് മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

ജീവനൊടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെ ടാർഗെറ്റു ചെയ്ത് ലോ ഓൺലൈൻ വഴി ലഹരി വസ്തുക്കൾ വിതരണം ചെയ്തിരുന്നുവെന്ന്’ പൊലീസ് പറയുന്നു. 2021-നും 2023 ഏപ്രിലിനും ഇടയിൽ ഈ കനേഡിയൻ വെബ്സൈറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിയ 232 പേരെ രാജ്യത്ത് തിരിച്ചറിഞ്ഞതായി യുകെയുടെ നാഷണൽ ക്രൈം ഏജൻസി (എൻസിഎ) വെളിപ്പെടുത്തി. ഇതിൽ 88 പേർ മരിച്ചു.

എന്നാൽ കനേഡിയൻ വെബ്‌സൈറ്റിൽ നിന്ന് വാങ്ങിയ വസ്തുക്കളും മരണങ്ങളും തമ്മിലുള്ള ബന്ധം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് അധികൃതർ പറഞ്ഞു. ഓരോ കേസും സൂക്ഷ്മമായി അന്വേഷിച്ച് വരികയാണെന്നും സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഓൺലൈനിൽ വിൽക്കുന്ന ഈ രാസവസ്തുവിനെ ‘വൈറ്റ് ക്രിസ്റ്റലൈൻ സബ്സ്റ്റൻസ്’ എന്നാണ് വിളിക്കുന്നതെന്ന് ഒന്റാറിയോയിലെ പീൽ റീജിയണൽ പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അമിതമായ ഉപഭോഗം ഓക്സിജന്റെ അളവ് കുറയ്ക്കുകയും ശ്വസനം തടസ്സപ്പെടുത്തുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

40 രാജ്യങ്ങളിലായി ഏകദേശം 1,200 പാക്കറ്റ് രാസവസ്തുക്കൾ ലോ ഇത്തരത്തിൽ അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ അമേരിക്ക, ഇറ്റലി, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.