യാത്രാക്കാര്‍ തമ്മില്‍ വഴക്ക്; ദുബായ് - കൊച്ചി വിമാനത്തിന് ഹൈദാരാബാദില്‍ അടിയന്തര ലാന്‍ഡിങ്

യാത്രാക്കാര്‍ തമ്മില്‍ വഴക്ക്; ദുബായ് - കൊച്ചി വിമാനത്തിന് ഹൈദാരാബാദില്‍ അടിയന്തര ലാന്‍ഡിങ്

ദുബായ്: മദ്യപിച്ച് യാത്രാക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പോയ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി. നാല് യാത്രാക്കാരാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. നാല് യാത്രാക്കാരെയും രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വീണ്ടും വിമാനം കൊച്ചിയിലേക്കു പറന്നത്. ഏത് വിമാനക്കമ്പനിയാണെന്നുള്ളതില്‍ വ്യക്തതയില്ല.

വിമാന ജീവനക്കാരില്‍ നിന്ന് പരാതി എഴുതി വാങ്ങിയതിന് ശേഷമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അമിതമായി മദ്യപിച്ച നാല് പേരും പരസ്പരം ഉച്ചത്തില്‍ സംസാരിക്കുകയും സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്യുകയായിരുന്നു.

വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ട് ശാന്തരാക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഹൈദരാബാദില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.