മയക്കുമരുന്നിനെതിരേ സന്ദേശവുമായി ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്യൂണിറ്റിയുടെ ഹ്രസ്വചിത്രം 'ഗുരുനാഥന്‍'

മയക്കുമരുന്നിനെതിരേ സന്ദേശവുമായി ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്യൂണിറ്റിയുടെ ഹ്രസ്വചിത്രം 'ഗുരുനാഥന്‍'

ലണ്ടന്‍: സമൂഹത്തില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്ന കാലഘട്ടത്തില്‍ കുട്ടികള്‍ക്കും അതിലുപരിയായി മാതാപിതാക്കള്‍ക്കും തിരിച്ചറിവിന്റെ സന്ദേശം പകരുന്ന ഹ്രസ്വചിത്രം 'ഗുരുനാഥന്‍' റിലീസ് ചെയ്തു.

ലഹരി മരുന്നിന്റെ ഉപയോഗത്തിലൂടെ ജീവിതം തന്നെ പ്രതിസന്ധിയിലായ നീനു എന്ന പെണ്‍കുട്ടിക്ക്, തന്റെ ഗുരുനാഥന്റെ സമയോചിതമായ ഇടപെടലിലൂടെ നന്മയുടെ പാതയിലേക്ക് തിരികെ വരാന്‍ കഴിഞ്ഞതിന്റെ കഥയാണ് ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ചിത്രം പറയുന്നത്.



ജോബി കുര്യക്കോസ്, സ്റ്റാന്‍ലി ജോസഫ്, ഷൈന്‍ മാത്യു, ബോസ്‌കോ ജോസഫ്, ലിന്‍സ് ജെയിംസ്, ആന്റണി ജോര്‍ജ്, ബിജി ബിജു, സെയ്ഫി നിജോ, സീനിയ ബോസ്‌കോ, ഐവി എബ്രഹാം, റാണി ടിനോ, ഹര്‍ഷ റോയ്, കലീന ആന്റണി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഷിജോ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തില്‍ കാമറയും എഡിറ്റിംഗും ചെയ്തത് ജയിബിന്‍ തോളത്ത് ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.