പറപ്പൂര്‍: അഞ്ച് തലമുറയ്‌ക്കൊപ്പമിരുന്ന് ഓണം ആഘോഷിച്ചു. ഒടുവില്‍ ആഘോഷങ്ങള്‍ക്കിടെ അന്ത്യവും. പറപ്പൂര്‍ ചിറ്റിലപ്പിള്ളി കുന്നത്ത് പൊറിഞ്ചുണ്ണിയുടെ ഭാര്യ അന്നമ്മയാണ് മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഒപ്പമിരുന്ന് ആഘോഷങ്ങളില്‍ പങ്കെടുക്കവെ മരണത്തിന് കീഴടങ്ങേണ്ടി വന്നത്.
അന്നമ്മയ്ക്ക് ഇത്തവണത്തെ ഓണം സൗഭാഗ്യത്തിന്റെ നൂറാം ഓണം ആയിരുന്നു. നൂറാം വയസില്‍ അഞ്ച് തലമുറയുമായി ചേര്‍ന്ന്ാണ് അവര്‍ ഓണ സദ്യ കഴിച്ചത്.
ഒരു നൂറ്റാണ്ട് മുന്‍പ് ചിങ്ങമാസത്തിലെ തിരുവോണം നാളില്‍ മുതുവറ ആമ്പക്കാട് ആലപ്പാട്ട് കുടുംബത്തിലായിരുന്നു അന്നമ്മയുടെ ജനനം. 1942 ഒക്ടോബര്‍ 26ന് പറപ്പൂര്‍ ചിറ്റിലപ്പിള്ളി പൊറിഞ്ചുണ്ണിയെ വിവാഹം ചെയ്തു. അന്നമ്മയ്ക്ക് ഏഴ് മക്കളാണുള്ളത്. ഒരാള്‍ രണ്ട് വയസില്‍ മരിച്ചു. 44 വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് മരിച്ചത്.
തുടര്‍ന്ന് ഏറെ കഷ്ടപ്പെട്ടാണ് അന്നമ്മ മക്കളെ വളര്‍ത്തിയത്. ഇപ്പോഴും പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും അന്നമ്മയ്ക്കില്ല. എല്ലാ കാര്യങ്ങളും സ്വയം ചെയ്യും. മക്കള്‍ ആറുപേരും അവരുടെ മക്കളും കൊച്ചുമക്കളുമൊക്കെയായി മൊത്തം 86 പേരുള്ള കുടുംബമാണിത്. പല ദിക്കുകളിലുള്ള ഇവരെല്ലാം ഒത്തുചേര്‍ന്ന് നൂറാം വയസിലെ അന്നമ്മയുടെ ഓണം അവിസ്മരണീയമാക്കി. പറപ്പൂര്‍ കുന്നത്ത് ഓഡിറ്റോറിയത്തിലായിരുന്നു ഒത്തു ചേരല്‍.
അന്നമ്മയുടെ ജീവിതം വളരെ സന്തോഷകരമായിരുന്നു എന്നതില്‍ സംശയമില്ല. അഞ്ച് തലമുറയിലെ മക്കളെ വളര്‍ത്തിക്കൊണ്ടുവന്ന അന്നമ്മ, ഒരു വലിയ കുടുംബത്തിന്റെ അമ്മയും മുത്തശിയും ആയിരുന്നു. നൂറ് വയസുവരെ ജീവിക്കാന്‍ കഴിഞ്ഞത് അന്നമ്മയുടെ ആരോഗ്യകരമായ ജീവിത ശൈലിയുടെയും പോസിറ്റീവ് മനോഭാവത്തിന്റെയും സാക്ഷ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.