പരിമിതികളെ കരുത്താക്കിയ ജോബി മാത്യു, ലോക പാരാ പവർ ലിഫ്റ്റിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ മെഡല്‍ നേട്ടം

പരിമിതികളെ കരുത്താക്കിയ ജോബി മാത്യു, ലോക പാരാ പവർ ലിഫ്റ്റിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ മെഡല്‍ നേട്ടം

ദുബായ്:  ദുബായില്‍ വച്ച് നടക്കുന്ന  വേൾഡ്  പാരാ പവർ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി കേരളത്തിന്‍റെ ജോബി മാത്യു. ഇതോടെ ഒക്ടോബറില്‍ ചൈനയില്‍ വച്ച് നടക്കാനിരിക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിലേക്കും ജോബി മാത്യു യോഗ്യത നേടി. ഓഗസ്റ്റ് 29 ദേശീയ കായിക ദിനത്തിലാണ് 29ാമത്തെ ലോകമെഡല്‍ നേട്ടം.

ഭാരത് പെട്രോളിയത്തിലെ മാനേജരും സ്‌പോട്‌സ് പേഴ്‌സണുമായ ജോബി, 60 ശതമാനം ശാരീരിക വെല്ലുവിളികളോടെ ജനിച്ച വ്യക്തിയാണ്. പ്രതിസന്ധികളിലും കഠിന പരിശ്രമമാണ് ജോബിയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍. അടുക്കം സ്വദേശിയായ ജോബി ആലുവയിലാണ് കുടുംബ സമേതം താമസിക്കുന്നത്​. നാഷണല്‍ പാരാ പവര്‍ ലിഫ്റ്റിംഗിന്‍റെ ഔദ്യോഗിക കോച്ചായ ജെപി സിങ് ആണ് ജോബിയുടെ കോച്ച്.

മത്സരത്തില്‍ ആദ്യാവസാനം പ്രോത്സാഹനവുമായി ഒപ്പം നിന്നത് യു.എ.ഇയിലെ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനും കേരളീയനുമായ ജോയ് തണങ്ങാടന്‍ ആണ്. ഇന്ത്യന്‍ പാരാലിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്‍റ്​ ദീപ മാലികിന്‍റെ സമയോചിതമായ ഇടപെടലുകളും പ്രോത്സാഹനവും ഈ നേട്ടത്തിന്‍റെ പിന്നിലെ പ്രധാന ഘടകങ്ങളാണെന്ന്​ ജോബി മാത്യു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.