യുഎഇയിൽ നാളെ മുതൽ ഇന്ധനവില കൂടും

യുഎഇയിൽ നാളെ മുതൽ ഇന്ധനവില കൂടും

അബുദാബി: യുഎഇയിൽ സെപ്റ്റംബർ മാസത്തിൽ ഇന്ധനവില വർധിക്കും. പെട്രോളിന് 29 ഫിൽസ് വരെയും ഡീസലിന് 45 ഫിൽസ് വരെയും വർധന ഉണ്ടാകും. സൂപ്പർ 98ന് നാളെ മുതൽ ലിറ്ററിന് 3.42 ദിർഹമാണ് നൽകേണ്ടത്. ഓഗസ്റ്റിൽ ഇത് 3.14 ദിർഹം ആയിരുന്നു. സ്പെഷ്യൽ95ന് 3.31 ദിർഹവും, ഇ–പ്ലസ് 3.23 ദിർഹവും ആയിരിക്കും സെപ്റ്റംബറിലെ വില.

ഡീസലിന് 45 ഫിൽസ് കൂടി ലിറ്ററിന് 3.40 ദിർഹമാകും. ഓ​ഗസ്റ്റിൽ ഇത് 2.95 ദിർഹം ആയിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ യുഎഇയിൽ ഏറ്റവും കുറഞ്ഞ നിരക്ക് ജൂണിൽ ആയിരുന്നു. ജൂണിൽ ഫ്യുവൽ പ്രൈസ് കമ്മിറ്റി 21 ഫിൽസ് കുറച്ചിരുന്നു.

രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് യുഎഇ ആഭ്യന്തര വിപണിയിലും ഇന്ധന വില വർദ്ധിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി മൂന്നാം മാസമാണ് യുഎഇയിൽ ഇന്ധന വില ഉയരുന്നത്. അതേ സമയം ജൂണിൽ രാജ്യത്ത് ഇന്ധനവിലയിൽ കുറവ് വരുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.