യുറേനിയം അടങ്ങിയ യുദ്ധോപകരണങ്ങൾ ഉക്രെയ്‌നിലേക്ക് അയയ്ക്കാനൊരുങ്ങി അമേരിക്ക

യുറേനിയം അടങ്ങിയ യുദ്ധോപകരണങ്ങൾ ഉക്രെയ്‌നിലേക്ക് അയയ്ക്കാനൊരുങ്ങി അമേരിക്ക

വാഷിം​ഗ്ടൺ ഡിസി: യുറേനിയം അടങ്ങിയ യുദ്ധോപകരണങ്ങൾ ഉക്രെയ്‌നിലേക്ക് അയയ്ക്കാനൊരുങ്ങി അമേരിക്കൻ ഭരണകൂടം. ഉക്രെയ്നിനായുള്ള പുതിയ സൈനിക സഹായ പാക്കേജിന്റെ ഭാഗമായി റഷ്യൻ ടാങ്കുകളടക്കം നശിപ്പിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് കൈമാറുന്നത്. അടുത്ത ആഴ്ചക്കുള്ളിൽ ഉപകരണങ്ങൾ ഉക്രെയ്നിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

240 മില്യൺ ഡോളറിനും 375 മില്യൺ ഡോളറിനും ഇടയിലാണ് ഈ പാക്കേജിനായി ചിലവു വരികയെന്ന് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട പ്രതികരണം വൈറ്റ് ഹൗസ് നടത്തിയിട്ടില്ല. ഈ വർഷമാദ്യം ബ്രിട്ടൻ യുറേനിയം യുദ്ധോപകരണങ്ങൾ ഉക്രെയ്നിലേക്ക് അയച്ചിരുന്നു. ഇത്തരം ആയുധങ്ങൾ സാധാരണക്കാർക്ക് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഉക്രെയ്‌നിന് ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ബൈഡൻ സർക്കാർ കൈമാറുന്നത്.

യുറേനിയം യുദ്ധോപകരണങ്ങളുടെ ഉപയോഗം ഇതിനോടകം ശക്തമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. യുറേനിയം ആയുധങ്ങൾ നിരോധിക്കണമെന്ന് ഇന്റർനാഷണൽ കോയലിഷൻ പോലുള്ള സംഘടനകൾ ആവശ്യപ്പെട്ടു. യുറേനിയം പൊടി ശ്വസിക്കുന്നതുമൂലം കാൻസറുകളും ജനിതക വൈകല്യങ്ങളും ഉൾപ്പെടെയുള്ള രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യതം കൂടുതലാണ്.

അതേസമയം, റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ വിതരണം ചെയ്യാനുള്ള അമേരിക്കയുടെ തീരുമാനം ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇതുകൂടാതെ യുക്രൈനിന് അമേരിക്ക പതിനായിരക്കണക്കിന് ഡോളർ സൈനിക സഹായവും നൽകിയിട്ടുണ്ട്. ഇത് സാധാരണക്കാരുടെ ജീവന് വലിയ ഭീഷണി തന്നെയാണ് ഉയർത്തുന്നത്. കൂടാതെ ഈ നീക്കം മനുഷ്യക്കുരുതിയുടെ സാധ്യതകളുടെ ആക്കം കൂട്ടുമെന്ന ആശങ്ക നിലനിൽക്കുമ്പോഴും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിനും അവർക്ക് ആയുധങ്ങൾ കൈമാറുന്നതിനും ആണ് പ്രാധാന്യം നൽകുന്നതെന്ന വിമർശനവും ഉയർന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.