പ്രായഭേദമന്യേ പലരും ഇന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ്. ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള ദൃശ്യങ്ങളും വാര്‍ത്തകളും ഒക്കെ കേവലം ഒരു വിരല്‍ത്തുമ്പിന് അരികെ ലഭ്യമാകുന്നുണ്ട് ഇക്കാലത്ത്. ഇതു തന്നെയാണ് സമൂഹമാധ്യമങ്ങളുടെ ജനസ്വീകാര്യത വര്‍ധിപ്പിച്ചതും.
രസകരവും കാഴ്ചക്കാരെ അതിശയിപ്പിക്കുന്നതുമായ നിരവധി ചിത്രങ്ങളും വീഡിയോയും സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. അതിവേഗത്തിലാണ് ഇത്തരം കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ഒരു കേക്കിന്റെ വീഡിയോയാണ്.
ഒരു കേക്കില്‍ എന്തിരിക്കുന്നു എന്നു ചോദിക്കാന്‍ വരട്ടെ. ആരേയും അതിശയിപ്പിക്കും ഈ കേക്ക്. നതാലി സെഡ്‌സര്‍ഫ് എന്ന യുവതിയാണ് ഈ കേക്ക് ഉണ്ടാക്കിയിരിക്കുന്നത്. കേക്കിന്റെ രൂപമാകട്ടെ നതാലിയുടെ മുഖം പോലെ. ഒറ്റ നോട്ടത്തില്‍ ചെറിയ ഒരു പ്രതിമയാണ് ഇതെന്നേ തോന്നൂ. അത്രയ്ക്കും പെര്‍ഫെക്ഷനായിട്ടാണ് നതാലി ഈ കേക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുറിച്ചു കഴിയുമ്പോള്‍ മാത്രമാണ് പ്രതിമയല്ല ഇതൊരു കേക്ക് ആണെന്ന് വ്യക്തമാകുന്നത്.
സ്വന്തം രൂപം മാത്രമല്ല പക്ഷികള്‍, മൃഗങ്ങള്‍, പൂക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍ അങ്ങനെ ഏത് രൂപത്തിലും നതാലി മനോഹരമായ കേക്കുകള്‍ ഉണ്ടാക്കും. അമേരിക്കയിലെ ടെക്‌സസിലുള്ള ഓസ്റ്റിന്‍ നഗരത്തില്‍ ഒരു കേക്ക് സ്റ്റുഡിയോ നടത്തുകയാണ് നതാലിയും ഭര്‍ത്താവ് ഡോവും ചേര്‍ന്ന്.
ഉണ്ടാക്കുന്ന കേക്കുകളുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ മുമ്പും പലപ്പോഴും നതാലി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അതുകൊണ്ടുതന്നെ നതാലിയുടെ കേക്കുകള്‍ക്ക് ആരാധകരും ഏറെയാണ്. കേക്ക് ഉണ്ടാക്കുക എന്നത് ചെറിയൊരു കാര്യമാണെങ്കിലും അതിനെ ക്രിയാത്മകമാക്കി മാറ്റിയ നതാലി പലര്‍ക്കും മാതൃകയാണ്. ഒരു കഴിവും ചെറുതല്ല എന്ന തെളിയിക്കുകയാണ് ഈ യുവതി തന്റെ അതിശയിപ്പിക്കുന്ന കേക്കുകളിലൂടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.