നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തില്‍ 49 ദശലക്ഷം ദിര്‍ഹം സമാഹരിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തില്‍ 49 ദശലക്ഷം ദിര്‍ഹം സമാഹരിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

ദുബായ്: പ്രീമിയം വാഹനങ്ങള്‍ക്കായുള്ള നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ 49 മില്യണ്‍ ദിര്‍ഹം സമാഹരിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആ.ര്‍ടി.എ). ആവശ്യക്കാര്‍ക്ക് അപൂര്‍വ വാഹന നമ്പര്‍പ്ലേറ്റുകള്‍ സ്വന്തമാക്കാന്‍ നടത്തിയ 113-ാമത് ലേലത്തിലാണ് ഇത്രയും വലിയ തുക സമാഹരിക്കാനായത്. കഴിഞ്ഞ തവണ ലഭിച്ച വരുമാനത്തേക്കാള്‍ 30 ശതമാനം വര്‍ധനയാണ് ഇക്കുറിയുണ്ടായത്.

ഇന്റേണ്‍കോണ്ടിനെന്റല്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റി ഹോട്ടലിലാണ് ലേലം നടന്നത്. 49.789 ദശലക്ഷം ദിര്‍ഹമാണ് വരുമാനമായി ലഭിച്ചത്. ഇതിനു മുന്‍പ് ഈ വര്‍ഷം തന്നെ നടന്ന ലേലത്തില്‍ ലഭിച്ചത് 38.21 ദശലക്ഷം ദിര്‍ഹമാണ്.

'എഎ 70' എന്ന നമ്പര്‍ പ്ലേറ്റാണ് ഏറ്റവും കൂടിയ തുകയ്ക്ക് ലേലത്തില്‍ പോയത് - 3.82 മില്യണ്‍ ദിര്‍ഹം. 'എക്‌സ് 7777' എന്ന നമ്പറിനാണ് രണ്ടാം സ്ഥാനം - 3.80 മില്യണ്‍ ദിര്‍ഹം. 'ഇസഡ് 43' എന്ന നമ്പര്‍ മൂന്നാം സ്ഥാനം നേടി - 2.85 മില്യണ്‍. നാലാമത് 'വൈ 96' - 2.66 ദശലക്ഷം ദിര്‍ഹം എന്നിങ്ങനെയാണ് വില്‍പനക്കണക്കുകള്‍.



രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള, (AA-I-J-K-L-M-N-O-P-Q-R-S-T-U-V-W-X-Y-Z) കോഡുകള്‍ അടങ്ങുന്ന 90 ഫാന്‍സി പ്ലേറ്റുകളാണ് ലേലത്തില്‍ ആ.ര്‍ടി.എ വാഗ്ദാനം ചെയ്തിരുന്നത്.

തങ്ങളുടെ പ്രീമിയം വാഹനങ്ങള്‍ക്ക് ഇഷ്ട ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കാന്‍ നിഷ്പക്ഷവും സുതാര്യവുമായ ഒരു അവസരമാണ് ഈ ലേലത്തിലൂടെ ആ.ര്‍ടി.എ ഒരുക്കുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തി വര്‍ദ്ധിപ്പിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള ലക്ഷ്യത്തോടെയാണ് ഇത്തരം ലേലങ്ങള്‍ നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.