തോമസ് ചേന്നാട്ട് നിര്യാതനായി; സംസ്‌കാരം സെപ്റ്റംബര്‍ എട്ടിന് വെസ്റ്റ് ഹാര്‍ഡ് ഫോര്‍ഡില്‍

തോമസ് ചേന്നാട്ട് നിര്യാതനായി; സംസ്‌കാരം സെപ്റ്റംബര്‍ എട്ടിന് വെസ്റ്റ് ഹാര്‍ഡ് ഫോര്‍ഡില്‍

കണക്ടിക്കട്ട്: തോമസ് ചേന്നാട്ട് (ജിമ്മിച്ചന്‍) അന്തരിച്ചു. 61 വയസായിരുന്നു. ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ പാരീഷ് കൗണ്‍സില്‍ അംഗവും മുന്‍ ട്രസ്റ്റിയുമായിരുന്നു തോമസ് ചേന്നാട്ട്.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെംബറായും സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ചങ്ങനാശേരി രൂപതയിലെ ചമ്പക്കുളം ചേന്നാട്ട് പരേതരായ ആന്റണി - ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്.
ഭാര്യ ജെസി തോമസ് തിരുവാമ്പാടി പ്ലാത്തോട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍ ജെഫ്‌റിന്‍ തോമസ് (മെഡിക്കല്‍ വിദ്യാര്‍ത്ഥി), ജെയ്ഡന്‍ തോമസ് (കോളജ് വിദ്യാര്‍ത്ഥി).

സംസ്‌കാര ശുശ്രൂഷകള്‍ വെസ്റ്റ് ഹാര്‍ഡ് ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ സെപ്റ്റംബര്‍ എട്ട് രാവിലെ 11 ന് നടക്കും. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് പള്ളിയിലെ തിരുകര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മികത്വം വഹിച്ച് രൂപതയുടെ അനുശോചനം അറിയിക്കും. വി.കുര്‍ബാനയ്ക്ക് മുമ്പായി രാവിലെ ഒന്‍പത് മുതല്‍ 11 വരെ പരേതന് അന്തിമോപചാരം അര്‍പ്പിക്കുന്നതിന് പള്ളിയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

പള്ളിയിലെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ന്യൂവിംഗ്ടണ്‍ വെസ്റ്റ് മെഡോ സെമിത്തേരിയിലുള്ള കുടുംബ കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കും. നിര്യാണത്തില്‍ ഹാര്‍ട്ട് ഫോര്‍ഡ് സെന്റ് തോമസ് പാരീഷ് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.