യു.എ.ഇയില്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ വ്യാജന്‍ വിറ്റാല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴ

 യു.എ.ഇയില്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ വ്യാജന്‍ വിറ്റാല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴ

അബുദാബി: പ്രശസ്ത കമ്പനികളുടെ പേരിലുള്ള ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ വ്യാജന്‍ വിറ്റാല്‍ യു.എ.ഇയില്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ശിക്ഷയും. രാജ്യത്തെ ഇത്തരം വ്യാജ ഉത്പന്ന വിപണിയുടെ മൂല്യം 23 ട്രില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

വ്യാജ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് മാത്രമല്ല, ഇവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായാല്‍ അധികാരികളില്‍ നിന്ന് മറച്ചുവയ്ക്കുന്നതും നിയമലംഘനമാണ്. വ്യാജ ചരക്കുകളെക്കുറിച്ചും അവ കണ്ടെത്തിയ സാഹചര്യത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തെ അറിയിക്കേണ്ടത് രാജ്യത്തെ താമസക്കാരുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചരക്കുകള്‍ വ്യാജമാണെന്ന് അറിവില്ലായിരുന്നുവെങ്കില്‍ അതിന്റെ തെളിവ് നല്‍കാന്‍ വില്‍പ്പനക്കാരന് ബാധ്യതയുണ്ട്. വ്യാജമാണെന്ന് മനസിലായാല്‍ അക്കാര്യം വിതരണക്കാരെ അറിയിക്കാനും ഉത്തരവാദിത്തമുണ്ട്.

പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചരക്കുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയും ലോകമെമ്പാടും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. യുഎഇ അതിര്‍ത്തികളിലൂടെ വ്യാജ ചരക്കുകള്‍ കടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികളും നിയമനിര്‍മാണങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഇറക്കുമതി, കയറ്റുമതി സമയങ്ങളില്‍ പരിശോധനയും നടത്താറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.