കെയിൻസ്: സ്രാവുകളുടെ ആക്രമണത്തിൽ വായുകൊണ്ട് വീർപ്പിച്ച വള്ളത്തിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് കെയിൻസ് തീരത്ത് കോറൽ കടലിൽ അകപ്പെട്ടുപോയ മൂന്ന് യാത്രികരെ രക്ഷപ്പെടുത്തി. കെയിൻസ് തീരത്ത് നിന്ന് ഏകദേശം 835 കിലോമീറ്റർ അകലെ നിന്ന് ലഭിച്ച മുന്നറിയിപ്പിനെതുടർന്നാണ് ഓസ്‌ട്രേലിയൻ മാരിടൈം സേഫ്റ്റി അതോറിറ്റി (അംസ) രക്ഷാ പ്രവർത്തനം ആരംഭിച്ചത്.
വനുവാട്ടുവിൽ നിന്ന് കെയിൻസിലേക്ക് പുറപ്പെട്ട ടിയോൺ എന്ന ഒമ്പത് മീറ്റർ വീതമുള്ള വായുകൊണ്ട് വീർപ്പിച്ച വള്ളത്തിൽ
മൂന്ന് സഞ്ചാരികൾ ഉണ്ടായിരുന്നു. സ്രാവുകളുടെ തുടർച്ചയായുണ്ടായ ആക്രമണത്തെത്തുടർന്ന് വള്ളത്തിന്റെ
രണ്ട് പുറം ചട്ടകൾക്കും കേടുപാടുകൾ സംഭവിച്ചു. ചലഞ്ചർ റെസ്‌ക്യൂ വിമാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാ പ്രവർത്തനത്തിടെയാണ് യാത്രക്കാരെ രക്ഷിച്ചത്.
അപകടത്തിൽപെട്ടവരിൽ രണ്ട് പേർ റഷ്യക്കാരും ഒരാൾ ഫ്രഞ്ച് പൗരനുമാണ്. വെള്ളത്തിൽ നിന്ന് സ്രാവുകൾ തങ്ങളുടെ വള്ളത്തെ ആക്രമിച്ചതായി നാവികർ പറഞ്ഞു. രക്ഷപെട്ട മൂന്നു പെരേ നാളെ രാവിലെ ബ്രിസ്‌ബനിൽ എത്തിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26