ടോക്യോ: ജപ്പാന്റെ ആദ്യ ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം വ്യാഴാഴ്ച്ച നടക്കും. മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവെച്ച ചാന്ദ്ര ദൗത്യമാണ് ഇന്ന് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്പ്ലറേഷന്‍ ഏജന്‍സി(ജാക്‌സ)യാണ് ചാന്ദ്ര ദൗത്യത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് മൂണ്‍ അഥവാ സ്ലിം എന്ന ചെറിയ പേടകമാണ് വിക്ഷേപിക്കുന്നത്. 200 കിലോഗ്രാം മാത്രമാണ് പേടകത്തിന്റെ ഭാരം. കഴിഞ്ഞ മെയില്‍ നടത്തിയ ദൗത്യം പരാജയമായിരുന്നു.
തനേഗാഷിമ ദ്വീപില്‍ നിന്ന് എച്ച്-2-എ റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുന്നത്. ചന്ദ്രന്റെ തിരഞ്ഞെടുത്ത മേഖലകളില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുക എന്നതാണ് ഈ ദൗത്യത്തിലൂടെ ജാക്‌സ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത സ്ഥലത്തിന് 100 മീറ്റര്‍ പരിധിയില്‍ പേടകം ഇറക്കാനാണ് ശ്രമിക്കുക.
നിലവില്‍, ഷിയോലി എന്ന ചെറിയ ഗര്‍ത്തത്തിന് അരികിലുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാന്‍ സ്ലിം പേടകം ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ പ്രദേശത്തിന് 15 ഡിഗ്രിയോളം ചരിവുണ്ട്. ഏകദേശം 4 മാസത്തോളം സഞ്ചരിച്ചാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക. പേടകം ഒരു മാസത്തിലധികം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സമയം ചെലവഴിക്കുകയും, തുടര്‍ന്ന് ലാന്‍ഡിംഗ് നടത്തുന്നതുമാണ്.
കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധുവത്തില്‍ ഇറങ്ങിയത് ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഒരു പേടകം ഇറക്കുന്ന ആദ്യ രാജമായി ഇന്ത്യ മാറി. ഇതേ മേഖലയില്‍ റഷ്യയുടെ ശ്രമം പരാജയപ്പെടുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.