മാലി: വടക്ക്-കിഴക്കൻ മാലിയിൽ ഇസ്ലാമിസ്റ്റ് തീവ്രവാദികൾ ബോട്ട് ആക്രമിച്ച് 49 സാധാരണക്കാരെ കൊലപ്പെടുത്തിയതായി ഇടക്കാല സർക്കാർ. തീവ്രവാദികൾ സൈനിക ക്യാമ്പ് ആക്രമിച്ചതായും 15 സൈനികരും 50 ഓളം തീവ്രവാദികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. അപകടത്തിനു പിന്നാലെ സർക്കാർ മൂന്ന് ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു.
വടക്കൻ നഗരമായ ടിംബക്‌ടു കഴിഞ്ഞ മാസം അവസാനം മുതൽ ഉപരോധത്തിലായിരുന്നു. സമീപ കാലത്ത് നിരവധി ആക്രമണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ഗാവോ പട്ടണത്തിൽ നിന്ന് മോപ്തിയിലേക്ക് നൈജർ നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ടിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. ഗാവോ മേഖലയിലെ ബൗറെം സർക്കിളിലെ സൈനിക ക്യാമ്പിന് നേരെയും തീവ്രവാദികൾ ആക്രമണം നടത്തി.
സായുധ തീവ്രവാദ ഗ്രൂപ്പുകൾ ബോട്ട് ആക്രമിച്ചതായി മാലിയൻ സൈന്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ബോട്ടിനെ ലക്ഷ്യമിട്ട് കുറഞ്ഞത് മൂന്ന് റോക്കറ്റുകളെങ്കിലും ലക്ഷ്യം വച്ചതായി അധികൃതർ അറിയിച്ചു. പ്രസിഡന്റ് ഇബ്രാഹിം ബൗബക്കർ കെയ്റ്റയ്‌ക്കെതിരായ ബഹുജന പ്രതിഷേധത്തെത്തുടർന്ന് ഭരണം പിടിച്ചെടുത്തപ്പോൾ ജുണ്ടയ്ക്ക് വലിയ ജന പിന്തുണ ഉണ്ടായിരുന്നു. എന്നാൽ സാമ്പത്തിക അനിശ്ചിതത്വം, വിട്ടുമാറാത്ത അരക്ഷിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ ജനങ്ങളെ ചൊടിപ്പിച്ചിരുന്നു.
അതിനു ശേഷം രാജ്യത്തിന്റെ ചില ഭാഗങ്ങൾ നിയന്ത്രിക്കുന്ന ഇസ്ലാമിസ്റ്റുകൾക്കെതിരായ പോരാട്ടത്തിൽ മാലിയിലെ സൈനിക സർക്കാർ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. 2012 മുതൽ മാലിയുടെ വടക്ക് ഭാഗത്ത് അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്‌റ്റേറ്റുമായും ബന്ധമുള്ള കലാപം ആരംഭിച്ചിരുന്നു. അതിനു ശേഷം ഇസ്ലാമിസ്റ്റ് തീവ്രവാദികൾ ശക്തി പ്രാപിക്കുകയും സഹേൽ മേഖലയിലുടനീളം തീരദേശ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.