പുതുപ്പള്ളിയുടെ പുതുനായകന്‍: ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന്

പുതുപ്പള്ളിയുടെ പുതുനായകന്‍:  ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന്

തിരുവനന്തപുരം: പുതുപ്പള്ളിയിലെ പുതു നായകന്‍ ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന്. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തുന്നത്.

ജനപ്രിയ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പില്‍, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്റേത്. പോള്‍ ചെയ്ത വോട്ടുകളുടെ 61 ശതമാനവും നേടിയ ചാണ്ടി ഉമ്മന്‍ എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ ജെയ്ക് സി തോമസിനെക്കാള്‍ ബഹുദൂരം മുന്നിലെത്തി.

യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 14,726 വോട്ടുകള്‍ കൂടിയപ്പോള്‍ എല്‍ഡിഎഫിന് 12,684 വോട്ടുകള്‍ കുറഞ്ഞു. വെറും 6447 വോട്ടുകള്‍ മാത്രം നേടാനായ ബിജെപി പുതുപ്പള്ളിയിലും നിലംപെരിശായി.

പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തിരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം.

2021 ല്‍ ഉമ്മന്‍ചാണ്ടിക്ക് 9044 വോട്ടിന്റെ ഭൂരിപക്ഷം മാത്രം നല്‍കി മികച്ച പ്രകടനമാണ് ജെയ്ക്ക് സി.തോമസ് അന്ന് കാഴ്ച വച്ചത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മന്‍ചാണ്ടി കിതച്ച 2021 ല്‍ നിന്ന് 2023 ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മന്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക്ക് സി തോമസിനായില്ല. സ്വന്തം ബൂത്തില്‍ പോലും ലീഡ് നിലനിര്‍ത്താന്‍ ജെയ്ക്കിന് കഴിഞ്ഞില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.