ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ പാക്കിസ്ഥാന്‍ പേസ് ബൗളര്‍ ശുഐബ് അക്തര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഒരു വെബിനാറില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അക്തര്‍.
യുസ് വേന്ദ്ര ചാഹല്‍, അര്‍ഷ് ദീപ് സിംഗ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ അക്തര്‍ വിമര്‍ശിച്ചു. പാക്കിസ്ഥാനെതിരെ കളിക്കുമ്പോള്‍ അര്‍ഷ് ദീപിനെ പോലൊരു ഇടംകൈയ്യന്‍ പേസ് ബൗളറുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: അയാള്‍ക്കതിനു കഴിവുണ്ട്, വേണ്ടത് ചെറിയ മാനസികമായ മാറ്റം മാത്രം; സൂര്യകുമാറിന് പിന്തുണയുമായി ഡിവില്ലിയേഴ്‌സ്
യുസ് വേന്ദ്ര ചാഹലിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും അക്തര്‍ അറിയിച്ചു. മുന്‍നിര ബാറ്റര്‍മാര്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഏഴാം നമ്പറോ എട്ടാം നമ്പറോ ബാറ്റര്‍ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഹാര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. പരിക്കില്‍ നിന്നു മുക്തനായി തിരിച്ചെത്തിയ കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഏഷ്യാകപ്പിലെ ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി സ്‌ക്വാഡിലുണ്ട്.
അതേ സമയം, ഏഷ്യാ കപ്പില്‍ ടീമില്‍ അവസരം ലഭിച്ച സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. ഏഷ്യാ കപ്പില്‍ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പില്‍ കളിക്കുക. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നാണ് ടീമിനെ പ്രഖ്യാപിച്ചത്.
നേരത്തെ സമാന വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗും രംഗത്തു വന്നിരുന്നു.
ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.