മുംബൈ: അടുത്തിടെ പ്രഖ്യാപിച്ച ലോകകപ്പ് ടീമില്‍ രണ്ടു താരങ്ങള്‍ കൂടെ ഉണ്ടാവേണ്ടതായിരുന്നുവെന്ന് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ചീഫ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ സെപ്റ്റംബര്‍ അഞ്ചിനാണ് 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.
കേരളത്തിന്റെ സൂപ്പര്‍താരം സഞ്ജു വി സാംസണും ടീമില്‍ ഇടംനേടാനായിരുന്നില്ല. എന്നാല്‍ സഞ്ജു സാംസണു പുറമെ ടീമില്‍ വേണ്ടിയിരുന്നത് മറ്റു രണ്ടു താരങ്ങളെന്ന് ഹര്‍ഭജന്‍ സിംഗ് വിലയിരുത്തി.
അര്‍ഷ്ദീപ് സിംഗും യുസ് വേന്ദ്ര ചാഹലുമാണ് ടീമിലുണ്ടാവണമെന്ന് ഹര്‍ഭജന്‍ പറഞ്ഞത്. സ്റ്റാര്‍ക്കിനെയും ഷഹീന്‍ അഫ്രീദിയെയും പോലെ ബ്രേക്ക് ത്രൂ നല്‍കാന്‍ ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് സിംഗിനു സാധിക്കും. ഈ സാഹചര്യത്തില്‍ അര്‍ഷ്ദീപ് സിംഗിനു അവസരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്പിന്നര്‍ യുസ് വേന്ദ്ര ചാഹലും ടീമില്‍ ഉണ്ടാവേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കുല്‍ദീപ് യാദവ് മാത്രമാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.