ഏഷ്യാകപ്പില്‍ ഇന്ന് ശ്രീലങ്ക ബംഗ്ലാദേശ് പോരാട്ടം

ഏഷ്യാകപ്പില്‍ ഇന്ന് ശ്രീലങ്ക ബംഗ്ലാദേശ് പോരാട്ടം

ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ന് ആതിഥേയരായ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞു ഇന്ത്യന്‍ സമയം മൂന്നു മുതലാണ് മല്‍സരം.

അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ അഫ്ഗാനെതിരെ 2 റണ്‍സിന്റെ വിജയം കുറിച്ചാണ് ശ്രീലങ്ക സൂപ്പര്‍ ഫോറില്‍ കടന്നത്. ഇന്ന് ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ വിജയം മാത്രമാണ് ശ്രീലങ്ക ലക്ഷ്യം വയ്ക്കുന്നത്.

മികച്ച ബാറ്റിംഗ് ലൈനപ്പ് ആണ് ശ്രീലങ്കയുടെ കരുത്ത്. പാത്തും നിസങ്ക, ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ റണ്‍സ് കണ്ടെത്തുന്നത് ടീമിന് ആശ്വാസമേകുന്നു. അതേ സമയം, അഫ്ഗാനിസ്ഥാനെതിരെ ബൗളര്‍മാര്‍ റണ്‍സ് വാരിക്കൂട്ടിയത് ടീമിനെ തെല്ലു പ്രതിസന്ധിയിലാക്കുന്നുണ്ട്.

മറുവശത്ത്, ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശക്തരായ പാക്കിസ്ഥാനെതിരെ ഏറ്റ പരാജയത്തിന്റെ ഭാരം മറക്കാനും ടൂര്‍ണമെന്റില്‍ മുന്നോട്ടു കുതിക്കാനും ബംഗ്ലാദേശിന് ഇന്ന് വിജയം അനിവാര്യമാണ്. ഷക്കീബ് അല്‍ഹസന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവര്‍ക്കൊഴികെ കഴിഞ്ഞ മല്‍സരത്തില്‍ താളം കണ്ടെത്താനായില്ല. ഇത് ബംഗ്ലാദേശ് ടീമിനെ പ്രതിസന്ധിയിലാക്കുന്നു.

മറ്റൊരു സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ ഞായറാഴ്ച നേരിടും. ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് ഈ മല്‍സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.