കൊച്ചി: ഒന്നരമാസം മുമ്പ് അഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആലുവയില്‍ തന്നെ, മറ്റൊരു ബാലികയെ അര്‍ധ രാത്രിയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക പ്രകടിപ്പിച്ചു. വളരെ വേഗം പ്രതിയെ പൊലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തുവെങ്കിലും, ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കൊച്ചുകുട്ടികളോടുള്ള കൊടും ക്രൂരതകളും പീഡനങ്ങളും ആവര്‍ത്തിക്കാതിരിക്കുവാന്‍ ഉചിതമായ ക്രമീകരണങ്ങള്‍ സര്‍ക്കാരും പൊതുസമൂഹവും ആവി ഷ്‌ക്കരിക്കേണ്ടതുണ്ട്. കേരളത്തിന്റെ തെരുവോരങ്ങളില്‍ സുരക്ഷിതമല്ലാതെ കുഞ്ഞുങ്ങളുമായി വസിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുവാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാ ക്കണം. ഏഴുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 214 കുട്ടികള്‍ കൊല്ലപ്പെട്ടു.
2016 മുതല്‍ 2023 മേയ് വരെ 31364 കുട്ടികള്‍ക്കെതിരായി അക്രമങ്ങള്‍ ഉണ്ടായിയെന്നും, 9604 കുട്ടികള്‍ള്‍ക്കു നേരേ ലൈംഗികാതിക്രമം നടന്നുവെന്നുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ കുട്ടികളുടെ സമ്പൂര്‍ണ സുരക്ഷിതത്വത്തിനുള്ള സമഗ്ര പദ്ധതിയുടെ ആവശ്യകത വ്യക്തമാക്കുന്നുവെന്ന് പ്രൊ ലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26