പാര്‍ലമെന്റില്‍ 40 ശതമാനം എംപിമാരും ക്രിമിനല്‍ കേസ് പ്രതികള്‍; കൂടുതലും ബിജെപിക്കാരെന്ന് റിപ്പോര്‍ട്ട്

പാര്‍ലമെന്റില്‍ 40 ശതമാനം എംപിമാരും ക്രിമിനല്‍ കേസ്  പ്രതികള്‍; കൂടുതലും ബിജെപിക്കാരെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ 40 ശതമാനം എംപിമാരും ക്രിമിനല്‍ കേസില്‍ പ്രതികളെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആര്‍) റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

306 സിറ്റിംഗ് എംപിമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് നിലവിലുള്ളത്. ഇതില്‍ 194 പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.

ഭരണകക്ഷിയായ ബി.ജെ.പിയിലാണ് കേസുള്ള എം.പിമാര്‍ കൂടുതലുള്ളത്. രാജ്യസഭയിലും ലോക്സഭയിലുമായി പാര്‍ട്ടിയുടെ 385 എംപിമാരില്‍ 139 പേരും ക്രിമിനല്‍ കേസ് പ്രതികളാണ്.

കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കേസുള്ള എംപിമാര്‍ കൂടുതലുള്ളത് ബിഹാറിലാണ്. ഇവിടെ നിന്നുള്ള 28 എംപിമാര്‍ക്കെതിരെയാണ് നിലവില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.