മെക്‌സിക്കോ സിറ്റി: മെക്സിക്കോയിൽ 1000 വർഷം പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. അന്യഗ്രഹജീവികളുടേതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഫോസിലുകൾ ആണ് കണ്ടെത്തിയത്. പ്രശസ്ത പത്രപ്രവർത്തകനും യൂഫോളജിസ്റ്റുമായ ജെയിം മൗസൻ ആണ് കണ്ടെത്തലുകൾ ലോകത്തിന് പരിചയപ്പെടുത്തിയത്. ചെറിയ മനുഷ്യേതര ഫോസിലുകൾ സുതാര്യമായ ബോക്സുകളിൽ പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി.
1000 വർഷ്തതിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മമ്മി രൂപത്തിലുള്ള ഫോസിൽ മാതൃകകൾ പെറുവിലെ കുസ്‌കോയിൽ നിന്നാണ് കണ്ടെത്തിയത്. സേഫ് എയ്‌റോസ്‌പേസിന്റെ അമേരിക്കൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും മുൻ യുഎസ് നേവി പൈലറ്റുമായ റയാൻ ഗ്രേവ്‌സിനൊപ്പം ശാസ്ത്രജ്ഞരും പരിപാടിയിലെ സഹ-ഹോസ്‌റ്റായിരുന്നു.
പരിപാടിയിൽ വെച്ച് മൗസൻ തന്റെ കണ്ടെത്തലുകൾ മെക്സിക്കൻ ഗവൺമെന്റിലെ അംഗങ്ങൾക്കും യുഎസ് ഉദ്യോഗസ്ഥർക്കും മുന്നിൽ അവതരിപ്പിച്ചു. ‘UFO മാതൃകകൾ’ എന്നാണ് ഈ ഫോസിലുകളെ പറയുകയെന്നും, ഇതിനെ കുറിച്ച് അടുത്തിടെ ഓട്ടോണമസ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോയിൽ (UNAM) താൻ പഠിച്ചതായും അദേഹം പറഞ്ഞു.
റേഡിയോകാർബൺ ഡേറ്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് സാമ്പിളുകളിൽ നിന്ന് ഡിഎൻഎ തെളിവുകൾ വേർതിരിച്ചെടുക്കാൻ സർവകലാശാലയിലെ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ഈ മാതൃകകൾ നമ്മുടെ അറിയപ്പെടുന്ന ഭൗമ പരിണാമത്തിന് അനുയോജ്യമല്ലെന്ന് മൗസാൻ ഊന്നിപ്പറഞ്ഞു.
UFO അവശിഷ്ടങ്ങൾക്ക് ശേഷം ഈ ജീവികളെ കണ്ടെത്തിയിട്ടില്ലെന്നും അവയെ ഒരു തരം ആൽഗകളായ ഡയറ്റം ഖനികളിൽ കണ്ടെത്തുകയും തുടർന്ന് ഫോസിലൈസ് ചെയ്യുകയും ചെയ്തു എന്നാണ് വാദം. എന്നാൽ ഇത് സംബന്ധിച്ച് പരിപൂർണതരത്തിലുള്ള സ്ഥിരീകരണവും കൂടുതൽ പഠനവും ആവശ്യമുണ്ടെന്ന് വിദഗ്ദർ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.