അബുദാബിയിൽ ടോള്‍ ഈടാക്കിത്തുടങ്ങി

അബുദാബിയിൽ  ടോള്‍ ഈടാക്കിത്തുടങ്ങി

അബുദാബി: അബുദാബിയിലെ നിരത്തുകളില്‍ ശനിയാഴ്ചമുതല്‍ ടോള്‍ ഈടാക്കിത്തുടങ്ങി. ഗതാഗത പരിഷ്കരണത്തിന്‍റെ ഭാഗമായാണ് ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, അൽ മഖ്ത, മുസഫ പാലങ്ങളില്‍ ടോള്‍ ഏർപ്പെടുത്തിയത്. രാവിലെ ഏഴുമണിമുതല്‍ ഒന്‍പതുമണിവരെയും വൈകീട്ട് അഞ്ച് മണിമുതല്‍ ഏഴുമണിവരെയുമാണ് ആദ്യഘട്ടത്തില്‍ ടോള്‍ ഈടാക്കുക.

നാല് ദിർഹമാണ് ഒരു തവണ ടോള്‍ ഗേറ്റ് കടക്കുന്നതിനുളള നിരക്ക്. എന്നാല്‍ പരമാവധി 16 ദിർഹമാണ് ഒരു വാഹനത്തില്‍ നിന്ന് ഈടാക്കുക.www.darb.itc.gov.ae എന്ന വെബ്സൈറ്റിലൂടെയോ ഡാർബ് ആപ്പിലൂടെയോ വാഹനങ്ങള്‍ രജിസ്ട്രർ ചെയ്യാം. 100 ദിർഹമാണ് രജിസ്ട്രേഷന്‍ തുക. ഇതില്‍ 50 ദിർഹം രജിസ്ട്രേഷന് ശേഷം അക്കൗണ്ടില്‍ ബാക്കിയുണ്ടാകും.

പൊതു അവധി ദിനങ്ങളിലും വെള്ളിയാഴ്ചയും ടോള്‍ ഈടാക്കില്ല. രജിസ്റ്റർ ചെയ്യാതെ ടോള്‍ ഗേറ്റിലൂടെ കടന്ന് പോയാല്‍ 400 ദി‍ർഹം പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മതിയായ തുക അക്കൗണ്ടില്‍ ഇല്ലാതെ ടോള്‍ ഗേറ്റ് മറികടന്നാല്‍ 50 ദിർഹമാണ് പിഴ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.