കൊളംബോ: നിര്‍ണായക മല്‍സരത്തില്‍ മികച്ച പ്രകടനത്തിലൂടെ പാകിസ്ഥാനെ കീഴടക്കി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച ശ്രീലങ്കയ്ക്ക് ഇത് നാണക്കേടിന്റെ ദിനം. ഏകദിനത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പത്താമത്തെ സ്‌കോറിലാണ് ആതിഥേയര്‍ പുറത്തായത്.
ശ്രീലങ്കയുടെ രണ്ടാമത്തെ ഏറ്റവും ചെറിയ സ്‌കോറുമാണിത്. 2012ല്‍ ദക്ഷിണാഫ്രിയ്‌ക്കെതിരെ 43 റണ്‍സിന് പുറത്തായതാണ് ശ്രീലങ്കയുടെ ഏറ്റവും ചെറിയ സ്‌കോര്‍.
ALSO READ: ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍; ഇത് എട്ടാം കിരീടം
രണ്ടു പേര്‍ക്കു മാത്രമേ ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായുള്ളു. 17 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസ് ടോപ്‌സ്‌കോറര്‍ ആയപ്പോള്‍ 13 റണ്‍സ് നേടിയ ദുഷന്‍ ഹേമന്തയാണ് രണ്ടക്കം കടക്കാനായ മറ്റൊരു ബാറ്റര്‍. 
അഞ്ചു ബാറ്റര്‍മാര്‍ സംപൂജ്യരായി മടങ്ങിയതോടെ ശ്രീലങ്കയ്ക്ക് ഇതു നാണക്കേടിന്റെ മല്‍സരമായി മാറി. സൂപ്പര്‍ സണ്‍ഡേ മല്‍സരം പ്രതീക്ഷിച്ചെത്തിയ ശ്രീലങ്കന്‍ ആരാധകരെ തികച്ചും നിരാശപ്പെടുത്തുന്ന പ്രകടനമായി ഫൈനല്‍.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.