കുടിയേറ്റക്കാരെ കുത്തിനിറച്ച് മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് ട്രെയിൻ; വീഡിയോ വൈറൽ

കുടിയേറ്റക്കാരെ കുത്തിനിറച്ച് മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് ട്രെയിൻ; വീഡിയോ വൈറൽ

ടെക്സാസ്: മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം അനിയന്ത്രിതമായി വർധിക്കുന്നു. മെക്‌സിക്കോയിലെ സകാറ്റെകാസിൽ നിന്ന് യുഎസിന്റെ തെക്കൻ അതിർത്തിയിലേക്ക് കുടിയേറ്റക്കാരെ കുത്തി നിറച്ചു കൊണ്ടു പോകുന്ന ഒരു ട്രെയിനിന്റെ വീഡിയോ നവ മാധ്യമങ്ങളിൽ വൈറലാവുന്നു. ട്രെയിനിന്റെ ഇരു വശങ്ങളിലും ആളുകൾ തൂങ്ങി നിൽക്കുന്നതും ഉച്ചത്തിൽ അട്ടഹസിക്കുന്നതും വീഡിയോയിൽ കാണാം

അമേരിക്കയിലേക്ക് വരരുത് എന്ന് കുടിയേറ്റക്കാർക്ക് കർശന നിർദേശം നൽകിയിട്ടും ആളുകളുടെ ഒഴുക്ക് തുടരുന്നു എന്നതിന്റെ തെളിവാണ് വീഡിയോ നൽകുന്നത്. കുടിയേറ്റക്കാരുടെ വരവ് തടയാനായി അതിർത്തിയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. കുടിയേറ്റക്കാരിൽ ആഫ്രിക്കയിൽ നിന്നുള്ളവരും ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ മാസം ടെക്സസിലെ റിയോ ഗ്രാൻഡെ വാലി സെക്ടർ ബോർഡറിൽ നിന്നു മാത്രം 20,000 കുടിയേറ്റക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സ്രോതസ്സ് അറിയിച്ചു. തെക്കൻ അതിർത്തിയിലേക്കുള്ള യാത്രാസംഘത്തിൽ കൈക്കുഞ്ഞുങ്ങളും കുട്ടികളുമുള്ള കുടുംബങ്ങളും ഉൾപ്പെടുന്നു.

റിയോ ഗ്രാൻഡെ താഴ്‌വരയിൽ നടത്തിയ പരിശോധനക്കു ശേഷം പലരെയും മടക്കി അയച്ചു. യുഎസിലേക്ക് കടക്കുന്ന കുടിയേറ്റക്കാരെ പരിശോധന സമയ കാലയളവിൽ ടെക്‌സാസിൽ തുടരാൻ നിർബന്ധിക്കുന്നത് ബൈഡൻ ഭരണകൂടം പരി​ഗണിക്കുന്നുണ്ട്. കുടിയേറ്റക്കാർക്ക് യുഎസിൽ തുടരാനാകുമോ എന്ന് നിർണ്ണയിക്കാൻ അഭയാർത്ഥികൾ പരിശോധനയ്ക്ക് വിധേയരാകും. കുടിയേറ്റക്കാർക്ക് പാർപ്പിടം നൽകുന്നതിന് പ്രാദേശിക ഗ്രൂപ്പുകളുമായി പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർ ചർച്ച ചെയ്തിട്ടുണ്ട്.

നിയമ വിരുദ്ധമായ കുടിയേറ്റത്തിനെതിരായ നയം പുലർത്തുന്ന വ്യക്തിയാണ് ടെക്സാസ് ​ഗവർണർ. ഇതിനു മുമ്പും ടെക്സസിലേക്ക് ഒഴുകിയെത്തിയ കുടിയേറ്റക്കാരെ നിറച്ച ബസുകൾ രാജ്യത്തിന്റെ പല ഭ​ഗങ്ങളിലേക്കും കയറ്റി അയച്ച് ടെക്സാസ് ​ഗവർണർ വാർത്തകളിൽ ഇടം നേടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.