മനുഷ്യരാശി ന​രകത്തിലേക്കുള്ള വാതിലുകൾ തുറന്നു: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

മനുഷ്യരാശി ന​രകത്തിലേക്കുള്ള വാതിലുകൾ തുറന്നു: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: പ്രകൃതിയെ സംരക്ഷിക്കാതെ മനുഷ്യരാശി ന​രകത്തിലേക്കുള്ള വാതിലുകൾ തുറന്നെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ന്യൂയോർക്കിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അന്റോണിയോ ഗുട്ടെറസ്. കാലാവസ്ഥ വിത്യയാനം ലോകത്താകമാനം വൻ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ലോകമെമ്പാടുമുണ്ടാകുന്ന കനത്ത ചൂട്, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവ വൻ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. മനുഷ്യരാശിയുടെ ഭാവി നമ്മുടെ കൈകളിലാണ്, അതിനാൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അദേഹം പറഞ്ഞു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെ കാലാവസ്ഥാ അഭിലാഷ ഉച്ചകോടിയിലെക്ക് ക്ഷണിച്ചെങ്കിലും പലരും പങ്കെടുത്തില്ല. ലോകത്തിൽ ഏറ്റവും അധികം മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളായ അമേരിക്കയുടെയും ചൈനയുടെയും പ്രതിനധികളായ ജോ ബൈഡനും ഷി ജിൻപിംഗും ഉച്ചകോടിയിൽ പങ്കെടുക്കാത്തതിനെ അന്റോണിയോ ഗുട്ടെറസ് വിമർശിച്ചു.

വിവിധ രാഷ്ട്ര തലവന്മാർ കാലാവസ്ഥാ പ്രതിസന്ധിയോട് സ്വീകരിക്കുന്ന മൃദു സമീപനത്തിനെതിരെ അദേഹം ശക്തമായി ആഞ്ഞടിച്ചു. ദരിദ്രരും ദുർബലരുമായ രാജ്യങ്ങൾക്ക് വാഗ്ദാനം ചെയ്ത കാലാവസ്ഥാ ധനസഹായം ഉടൻ നൽകുമെന്നും ഗുട്ടെറസ് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തില്ല. കാലാവസ്ഥ വിത്യയാനത്തെ ​ഗൗരവകരമായി കാണാത്തതിനാലാണ് നേതാക്കൾ പങ്കെടുക്കാത്തതെന്ന് ടഫ്റ്റ്‌സ് സർവകലാശാലയിലെ ഫ്ലെച്ചർ സ്‌കൂൾ ഡീനും മുൻ വൈറ്റ് ഹൗസ് ഉപദേശകനുമായ കെല്ലി സിംസ് ഗല്ലഗെർ പറഞ്ഞു.

ഉച്ചകോടിയിക്കിടെ ഫോസിൽ ഇന്ധന വ്യവസായത്തെക്കുറിച്ചും ചർച്ച നടന്നു. ഈ കാലാവസ്ഥാ പ്രതിസന്ധി ഒരു ഫോസിൽ ഇന്ധന പ്രതിസന്ധിയാണെന്ന കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമാനി‍റെ വാക്കുകൾ കരഘോഷത്തോടെയാണ് മറ്റ് സമിതി അം​ഗങ്ങൾ ഏറ്റെടുത്തത്.

പതിറ്റാണ്ടുകളായി എണ്ണ വ്യവസായം നമ്മളെ ഓരോരുത്തരെയും വിഡ്ഡികളാക്കുന്നു. അവർ രാഷ്ട്രീയക്കാരെ വിലക്കെടുക്കുകയാണ്. അവരുടെ വഞ്ചനയും നിഷേധവും പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് ന്യൂസോം കൂട്ടിച്ചേർത്തു. നമുക്ക് ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ട് എന്ന് ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് പറഞ്ഞു. സമുദ്ര നിരപ്പ് വർധനയുടെ രൂക്ഷമായ അപകടസാധ്യതയുള്ളക്കുറിച്ച് ചർച്ച ചെയ്യാൻ പസഫിക് ദ്വീപ് രാഷ്ട്രമായ ടുവാലുവിലെ പ്രധാനമന്ത്രി കൗസിയ നടാനോ ആവശ്യപ്പെട്ടു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.