25 കോടി അടിച്ച ഭാഗ്യശാലികളെ കണ്ടെത്തി; തിരുവോണം ബമ്പര്‍ തമിഴ്നാട് സ്വദേശികളായ നാല് പേര്‍ക്ക്

25 കോടി അടിച്ച ഭാഗ്യശാലികളെ കണ്ടെത്തി; തിരുവോണം ബമ്പര്‍ തമിഴ്നാട് സ്വദേശികളായ നാല് പേര്‍ക്ക്

പാലക്കാട്: ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് തമിഴ്‌നാട് സ്വദേശികള്‍ക്ക്. പാണ്ഡ്യരാജ്, നടരാജന്‍, കുപ്പുസ്വാമി, രാമസ്വാമി എന്നിവരാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശികളാണ് ഇവര്‍ നാലു പേരും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നറുക്കെടുത്ത ഏഴു ബമ്പര്‍ ടിക്കറ്റുകളില്‍ മൂന്ന് ഒന്നാം സമ്മാനങ്ങളാണ് പാലക്കാടിന് സ്വന്തമായത്. മണ്‍സൂണ്‍, ക്രിസ്മസ്, കഴിഞ്ഞ ദിവസത്തെ തിരുവോണം ബമ്പര്‍ എന്നിവയുടെ ഒന്നാം സമ്മാനങ്ങളാണ് പാലക്കാട്ടേക്കു പോയത്.

അടിക്കുമ്പോള്‍ 25 കോടി എന്നാണ് പറയുന്നതെങ്കിലും ലഭിക്കുമ്പോള്‍ 15.75 കോടിയാണ്. കൈയ്യില്‍ ലഭിക്കുന്നത് 12.88 കോടി രൂപയും.

വാളയാറില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയതെന്ന് സമ്മാനാര്‍ഹനായ നടരാജന്‍ പറഞ്ഞു. കോഴിക്കോട് പാളയത്തുള്ള ബാവ ഏജന്‍സി പാലക്കാട് വാളയാറില്‍ ഗുരുസ്വാമിയുടെ കടയിലൂടെ വിറ്റതാണ് ഈ ടിക്കറ്റ്. ഷീജയാണ് ടിക്കറ്റ് വിറ്റ ഏജന്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.