മൊഹാലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം. മൊഹാലിയില്‍ ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മല്‍സരം. പരമ്പര വിജയിക്കാനായാല്‍ ഇന്ത്യയ്ക്ക് ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനാകും. മറിച്ച് പരമ്പര 3-0ന് ജയിച്ചാല്‍ ഓസ്‌ട്രേലിയയ്ക്കും ഒന്നാം സ്ഥാനത്തെത്താം. ഇതാണ് ഈ പരമ്പരയെ ഏറെ ശ്രദ്ധേയമാക്കുന്നത്.
നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുക. ഓസ്‌ട്രേലിയയെ പേസര്‍ പാറ്റ് കമ്മിന്‍സ് നയിക്കും.
ലോകകപ്പിനുള്ള അവസാന ടീമിനെ സെപ്റ്റംബര്‍ 28നാണ് പ്രഖ്യാപിക്കുക. റിതുരാജ് ഗെയ്ക് വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് ലഭിച്ച അവസരം ഉപയോഗിച്ച് ടീമില്‍ സ്ഥാനമുറപ്പിക്കാനാകും ശ്രമം. പരിക്കേറ്റ ഓള്‍റൗണ്ടര്‍ അഷ്‌കര്‍ പട്ടേലിനു പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നിലവില്‍ ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഏറെക്കാലത്തിനു ശേഷം ആര്‍ അശ്വിന്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. 2011 ലോകകപ്പിലും അശ്വിന്‍ പങ്കാളിയായിരുന്നു.
അതേ സമയം, മുഹമ്മദ് സിറാജിനെതിരെ പ്രത്യേക പദ്ധതികളൊന്നും ആസൂത്രണം ചെയ്തിട്ടില്ലെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍. ഇന്ത്യന്‍ സാഹചര്യങ്ങളുമായും കാലാവസ്ഥയുമായും പൊരുത്തപ്പെടുകയാണ് ലക്ഷ്യമെന്നും ബുംറ അപകടകാരിയാണെന്നും പറഞ്ഞ കമ്മിന്‍സ് ഇന്ത്യന്‍ സാഹചര്യം അനുസരിച്ച് രണ്ടു സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്നും വെളിപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.