കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു; ആശങ്ക പ്രകടിപ്പിച്ച് വിനോദ സഞ്ചാരികളും

കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു; ആശങ്ക പ്രകടിപ്പിച്ച് വിനോദ സഞ്ചാരികളും

ടൊറന്റോ: കനേഡയന്‍ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. യാത്രയ്ക്കായി ബുക്ക് ചെയ്തിരുന്ന കനേഡിയന്‍ വിനോദ സഞ്ചാരികളും ബിസിനസ് യാത്രക്കാരും ചില ഇന്ത്യന്‍ പൗരന്‍മാരും അവരുടെ ഫ്‌ളൈറ്റുകള്‍ മാറ്റുന്നതിനും യാത്രകളുടെ മറ്റ് വിവരങ്ങളും അറിയുന്നതിനുമായി രാജ്യത്തെ വിമാന താവളങ്ങളില്‍ തിരക്ക് കൂട്ടുകയാണ്.

ഇന്ത്യയിലേക്ക് വരുന്ന ആയിരക്കണക്കിന് കനേഡിയന്‍ പൗരന്‍മാരെയും കാനഡയില്‍ വസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരെയും പ്രതിസന്ധി പ്രതികൂലമായി ബാധിക്കും. കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരോട് ഇന്ത്യന്‍ സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.

ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നു എന്നാണ് ഏജന്‍സിയായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ അറിയിച്ചത്.

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യന്‍ സര്‍ക്കാരാണ് എന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്?റ്റിന്‍ ട്രൂഡോയുടെ ആരോപണമാണ് കാനഡയും ഇന്ത്യയും തമ്മിലുളള ബന്ധം വഷളാക്കിയത്. എന്നാല്‍ ഇന്ത്യ ഈ ആരോപണം നിഷേധിച്ചിരുന്നു.

പ്രതിസന്ധി കാനഡയുടെ വ്യാപാരത്തെയും സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെന്ന് ടെറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്റ് ഉന്നതി ഓസ പറഞ്ഞു. ഇന്ത്യയിലേക്ക് കഴിഞ്ഞ വര്‍ഷം 2,80,000 കനേഡിയന്‍ വിനോദ സഞ്ചാരികളാണ് എത്തിയിരുന്നത് എന്നും അദേഹം പറഞ്ഞു.

രാജ്യങ്ങളിലെ സാധാരണ പൗരന്‍മാരും പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് രാജ്യങ്ങളിലേക്കും യാത്ര നടത്താനിരുന്ന സഞ്ചാരികള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് വിവിധ ട്രാവല്‍ ഏജന്റുമാരും വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.