ലണ്ടൻ: പുകയില വിമുക്ത രാജ്യമാക്കി മാറ്റുന്നതിന്റെ ഭാഗമായി ബ്രിട്ടനിൽ സിഗരറ്റ് നിരോധിക്കാനൊരുങ്ങി പ്രധാനമന്ത്രി റിഷി സുനക്. കഴിഞ്ഞ വർഷം അവസാനം ന്യൂസിലൻഡ് നടപ്പാക്കിയതിനു സമാനമായി സിഗരറ്റ് നിരോധനത്തിന് ബ്രിട്ടൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. 2009 ജനുവരി ഒന്നിനു ശേഷം ജനിച്ച ആർക്കും സിഗരറ്റ് വിൽക്കരുതെന്നാണ് ന്യൂസിലൻഡിൽ നിയമം കൊണ്ടുവന്നത്.
വരും തലമുറയെ പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് വിലക്കുകയാണ് ബ്രിട്ടീഷ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. 2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടു കൊണ്ട് പുകവലിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചു തുടങ്ങിയെന്ന് ബ്രിട്ടിഷ് സർക്കാരിന്റെ വക്താവ് അറിയിച്ചു.
അടുത്ത വർഷം ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരിക്കേയാണ് റിഷി സുനകിന്റെ പുതിയ പരിഷ്കാരങ്ങൾ എന്നും റിപ്പോർട്ടുണ്ട്. ഇ സിഗരറ്റ് നിയന്ത്രണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഇ സിഗരറ്റ് സാംപിളുകൾ നൽകുന്നതിൽ നിന്ന് ചെറുകിട വ്യാപാരികളെ ബ്രിട്ടൻ വിലക്കിയിരുന്നു. അതുപോലെ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒറ്റത്തവണ ഉപയോഗിക്കുന്ന ഇ–സിഗരറ്റുകൾ 2024 ഓടെ റദ്ദാക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൗൺസിലുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.