സര്‍ക്കാര്‍ നിയന്ത്രിത നഴ്സിങ് കോളജുകളിലേക്കുള്‍പ്പടെയുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും

സര്‍ക്കാര്‍ നിയന്ത്രിത നഴ്സിങ് കോളജുകളിലേക്കുള്‍പ്പടെയുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും

തിരുവനന്തപുരം: ഈ വര്‍ഷം പുതിയതായി അനുവദിച്ച 11 സര്‍ക്കാര്‍, സര്‍ക്കാര്‍ സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്കുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും. സര്‍ക്കാരിന്റെ കീഴിലുള്ള അഞ്ചു കോളജുകളിലേക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സിമെറ്റിന്റെ കീഴിലുള്ള ആറു കോളജുകളിലേക്കും നിലവിലുള്ള കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാളെ വൈകുന്നേരം അഞ്ചുവരെയാണ് അവസരം.

ഈ ഓപ്ഷന്‍ രജിസ്ട്രേഷന് അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റ 26 നു നടത്തുന്നതാണ്. കോളജുകളുടെയും സീറ്റുകളുടെയും വിശദാംശങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രവേശനം നേടിയവര്‍ക്ക് ഇതില്‍ പങ്കെടുക്കുന്നതിന് എന്‍.ഒ.സി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ആവശ്യമില്ല. ഇപ്പോള്‍ നല്‍കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും അലോട്ട്മെന്റ്. മുന്‍പ് നല്‍കിയ ഓപ്ഷനുകള്‍ ഇതില്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560363, 2560 364.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.