ഒമാന്‍ എയര്‍; തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് പുനരാരംഭിക്കും

ഒമാന്‍ എയര്‍; തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് പുനരാരംഭിക്കും

മസ്‌കറ്റ്: ഒമാന്‍ എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 7:45 ന് എത്തി 8:45 ന് പുറപ്പെടും.

വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 1:55ന് എത്തി വൈകിട്ട് 4:10ന് പുറപ്പെടും. ശനിയാഴ്ചകളില്‍, ഉച്ചയ്ക്ക് 2:30 ന് എത്തി 3:30 ന് പുറപ്പെടും. 162 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737 വിമാനങ്ങളാണ് സര്‍വീസ് നടത്തുക.

തിരുവനന്തപുരം-മസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാന്‍ എയര്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ റൂട്ടില്‍ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്. നിലവില്‍ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.