സർക്കാരിന്റെ മുഖം വികൃതമായി; മുഖ്യമന്ത്രിക്ക് ലാളിത്യമില്ല: സിപിഐ സംസ്ഥാന കൗൺസിൽ

സർക്കാരിന്റെ മുഖം വികൃതമായി; മുഖ്യമന്ത്രിക്ക് ലാളിത്യമില്ല: സിപിഐ സംസ്ഥാന കൗൺസിൽ

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഎമ്മിനും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം. സർക്കാരിന്റെ മുഖം വികൃതമാണെന്നും ഈ മുഖവുമായി മണ്ഡല പര്യടനത്തിനു പോയാൽ ഗുണം ചെയ്യില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

കേരളീയം പരിപാടിയും നിയോജക മണ്ഡലം സദസ്സും കൊണ്ടു കാര്യമില്ല. രണ്ടര വർഷം സർക്കാർ ഒന്നും ചെയ്തില്ലെന്നും വിമർശനം ഉയർന്നു. മന്ത്രിമാരുടെ ഓഫിസുകളിൽ ഒന്നും നടക്കുന്നില്ല. ഓഫിസുകളിൽ പലരും തിരിഞ്ഞു നോക്കുന്നില്ല. ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി. രണ്ടു മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകില്ലെന്ന് റവന്യൂ, കൃഷി മന്ത്രിമാർക്കെതിരെ വിമർശനം ഉയർന്നു. മന്ത്രിമാർ ഒന്നും ചെയ്യുന്നില്ലെന്നും തോന്നും പോലെ പ്രവർത്തിക്കുന്നുവെന്നും മാങ്കോട് രാധാകൃഷ്ണൻ വിമർശിച്ചു.

പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു. അത് സത്യസന്ധമായി വിലയിരുത്തണം. സംസ്ഥാനത്ത് ധനവിനിമയം കാര്യമായി നടക്കുന്നില്ല. നെല്ലു സംഭരണത്തിൽ കൃത്യമായി പണം നൽകുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായതായും യോഗം വിലയിരുത്തി.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം കുറ്റക്കാരെ സംരക്ഷിക്കുന്നു. ബാങ്കിലെ തട്ടിപ്പ് നിസ്സാരമായി കാണേണ്ടതില്ല. വിഷയത്തിൽ സിപിഐ ഇടപെടണം. ശക്തമായ നടപിടിയുണ്ടാക്കാൻ പ്രവർത്തിക്കണമെന്നും സംസ്ഥാന കൗൺസിലിൽ തൃശൂരിൽ നിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.