മെല്‍ബണ്‍: ഷെപ്പാര്‍ട്ടന്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ മിഷന്‍ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിശ്വാസോത്സവവും ഹോപ്പ് എന്ന സിനിമയുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഇന്ന് ആരംഭിച്ച വിശ്വാസോത്സവം ഒക്ടോബര്‍ ഒന്നിനു സമാപിക്കും. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ച് ഓരോ വിഷയങ്ങള്‍ ഓരോ ദിവസങ്ങളില്‍ അവതരിപ്പിക്കുന്നു.

വിഷയങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത് ഒന്നാം ദിവസം 'പ്രത്യാശ'യും രണ്ടാം ദിവസം 'പരിശുദ്ധാത്മാവും സിറോ മലബാര്‍ കുര്‍ബാന ക്രമവും' മൂന്നാം ദിവസം 'പരിശുദ്ധ അമ്മയും ശിഷ്യത്വവും' ആണ്. ഓരോ ഗ്രൂപ്പുകള്‍ക്കും അവരവരുടെ പ്രായത്തിനനുസൃതമായി സംഗീത, വിനോദ പരിപാടികള്‍, ഗെയിംസ് തുടങ്ങി പലവിധ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ ഹോപ്പ് എന്ന സിനിമ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.