ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനത്തില്‍ ഇന്ത്യയ്ക്ക് എട്ട് മെഡല്‍. ഷൂട്ടിംഗില്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഉള്‍പ്പെടെ അഞ്ച് മെഡല്‍ ഇന്ത്യ ആറാം ദിനം സ്വന്തമാക്കി. ഷോട്പുട്ട്, ടെന്നിസ്, സ്‌ക്വാഷ് എന്നീ ഇനങ്ങളിലാണ് മറ്റു മെഡലുകള്‍.
ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യ ഇന്ന് ആദ്യ മെഡല്‍ സ്വന്തമാക്കി. ഷോട്പുട്ടില്‍ കിരണ്‍ ബലിയന്‍ ആണ് വെങ്കല മെഡല്‍ നേടിയത്. 72 വര്‍ഷത്തിനു ശേഷമാണ് ഷോട്പുട്ടില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.
17.36 മീറ്റര്‍ എറിഞ്ഞ് 24-കാരിയായ കിരണ്‍ വെങ്കലം സ്വന്തമാക്കിയപ്പോള്‍ 16.25 മീറ്റര്‍ എറിഞ്ഞ ഇന്ത്യയുടെ മറ്റൊരു ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗര്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
19.58 മീറ്റര്‍ എറിഞ്ഞ ചൈനയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ലിജിയാവോ ഗോങ്ങ് ഏഷ്യന്‍ ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം സ്വന്തമാക്കി. ചൈനയുടെ തന്നെ ജിയായുവാന്‍ സോങ്ങിനാണ് വെള്ളി (18.92 മീറ്റര്‍) നേടി.
പുരുഷന്‍മാരുടെ 50എം പിസ്റ്റള്‍ 3 പോസിഷന്‍ ടീം ഇനത്തിലും വനിതാ വിഭാഗത്തില്‍ 10എം എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തിലും ഇന്ത്യ ഇന്ന് സ്വര്‍ണം സ്വന്തമാക്കി.
പുരുഷന്‍മാരുടെ 50എം പിസ്റ്റള്‍ 3 പോസിഷന്‍ വ്യക്തിഗത ഇനത്തിലും വനിതകളുടെ 10എം എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലും വ്യക്തിഗത വിഭാഗത്തിലും വെള്ളിയും അടക്കമാണ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ അഞ്ച് മെഡല്‍ നേട്ടം.
പുരുഷടെന്നിസ് ഡബിള്‍സില്‍ ഇന്ത്യയുടെ സാകേത് മൈനേനി, രാംകുമാര്‍ രാമനാഥന്‍ സഖ്യം വെള്ളി നേടി. സ്‌ക്വാഷില്‍ ജോഷ്‌ന ചിന്നപ്പ, അനഹത് സിംഗ്, ദീപിക പള്ളിക്കല്‍, തന്‍വി ഖന്ന എന്നിവര്‍ വെങ്കലം നേടി.
പുരുഷ ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന രാംകുമാര്‍ രാമനാഥന്‍-സാകേത് മൈനേനി സഖ്യം ഫൈനലില്‍ ചൈനീസ് തായ്‌പേയി സഖ്യത്തിനു മുന്നില്‍ പരാജയപ്പെട്ടു. സ്‌കോര്‍: 6-4, 6-4.
ഇതോടെ ആറാം ദിവസം വരെ 8 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 33 മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.