മാഡ്രിഡ് : തെക്ക് കിഴക്കൻ സ്പാനിഷ് നഗരമായ മുർസിയയിൽ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 9.30ന് അറ്റാലയാസ് മേഖലയിലായിരുന്നു സംഭവം. മരണ സംഖ്യ കൂടിയേക്കും. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്.
അപകടമുണ്ടായി മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് ഇരുനില കെട്ടിടത്തിലേക്ക് പ്രവേശിക്കാനായത്. ശനിയാഴ്ച രാത്രി സംഘടിപ്പിച്ച ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ക്ലബിൽ തിരക്കുള്ള സമയത്തുണ്ടായ തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. മൃതദേഹങ്ങൾ തിരിച്ചറിയാൻ സമയമെടുക്കും. അപകടത്തിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ദുരിത ബാധിതർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുർസിയ ടൗൺ ഹാൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.