റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ബോറിസ് ജോണ്‍സണ്‍ എത്തും

റിപ്പബ്ലിക് ദിന പരേഡില്‍  മുഖ്യാതിഥിയായി  ബോറിസ് ജോണ്‍സണ്‍ എത്തും

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍സനത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പ്രതികരിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി കഴിഞ്ഞ മാസം ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു.

ബ്രിട്ടണില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജനിതക മാറ്റം വന്ന വൈറസ് കണ്ടെത്തിയതോടെ ബ്രിട്ടണിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടണില്‍ ഇപ്പോള്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകുന്നതിന് പുറമേ ഇന്ത്യ-ബ്രിട്ടണ്‍ സഹകരണം ശക്തിപ്പെടുത്തുകയും വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, കാലവസ്ഥ വ്യതിയാനം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുമെന്നും ഹൈക്കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.