തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 56.65 ഗ്രാം എംഡിഎംഎ

തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 56.65 ഗ്രാം എംഡിഎംഎ

തൃശൂര്‍: തൃശൂരിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് 56.65 ഗ്രാം എംഡിഎംഎ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. വെങ്ങിണിശേരി സ്വദേശി ശരത്, അമ്മാടം സ്വദേശി ഡിനോയുമാണ് ടൂറിസ്റ്റ് ഹോം കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാപാരം നടത്തിയത്. എക്‌സൈസ് സംഘമെത്തിയപ്പോഴേക്കും പ്രതികള്‍ കടന്നു കളഞ്ഞു.

മുന്‍പ് എംഡിഎംഎയുമായി പിടിയിലായ കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ പി.ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

56 ഗ്രാം എംഡിഎംഎ, വെയിങ് മെഷീന്‍, മൂന്ന് ബണ്ടില്‍ സിബ് ലോക്ക് കവര്‍, ഹാഷിഷ് ഓയില്‍ അടങ്ങിയ ഗ്ലാസ്, പാക്ക് ചെയ്യാന്‍ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.