മെയിലിൽ എച്ച്ടിഎംഎൽ മോഡൽ ഇനിയില്ല; പത്ത് വർഷം പഴക്കമുള്ള ഫീച്ചർ എടുത്തുമാറ്റാനൊരുങ്ങി ഗൂഗിൾ

മെയിലിൽ എച്ച്ടിഎംഎൽ മോഡൽ ഇനിയില്ല; പത്ത് വർഷം പഴക്കമുള്ള ഫീച്ചർ എടുത്തുമാറ്റാനൊരുങ്ങി ഗൂഗിൾ

ഹെച്ച്ടിഎംഎൽ മോഡലിൽ കാണാൻ സാധിക്കുന്ന ജിമെയിലിന്റെ പത്ത് വർഷത്തിലേറെ പഴക്കമുള്ള ഫീച്ചർ എടുത്തുമാറ്റുമെന്ന് ഗൂഗിൾ. ഡെസ്‌ക്ടോപ്പ് വെബിനും മൊബൈൽ വെബിനും വേണ്ടിയുള്ള ജിമെയിലിന്റെ അടിസ്ഥാന എച്ച്ടിഎംഎൽ വ്യൂ 2024 ജനുവരി ആദ്യം മുതൽ പ്രവർത്തനരഹിതമാകും എച്ച്ടിഎംഎൽ വ്യൂ ജിമെയിലിന്റെ മുൻ പതിപ്പുകളായതിനാലാണ് എടുത്തുമാറ്റുന്നത് എന്നാണ് ഗൂഗിൾ ഉപഭോക്താക്കൾക്ക് അയച്ച ഇമെയിലിന്റെ ഉള്ളടക്കം.

2024 ജനുവരി മുതൽ സ്റ്റാൻഡേർഡ് വ്യൂവിങ്ങിലേക്ക് സ്വയമേവ മാറുമെന്ന് ഗൂഗിൾ മെയിൽ വഴി ഉപഭോക്താക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എച്ച്ടിഎംഎൽ വ്യൂവിങ്ങിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഇ മെയിലുകൾ ലളിതമായ ഫോർമാറ്റിൽ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഈ വിൻഡോയിൽ ചാറ്റ്, സ്‌പെൽ ചെക്കർ, സെർച്ച് ഫിൽട്ടറുകൾ, കീബോർഡ് ഷോർട്കട്ട്‌സ് തുടങ്ങിയ നിരവധി സവിശേഷതകൾ ലഭ്യമല്ല.

അതേസമയം, ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ഈ ഫീച്ചർ ഉപയോഗപ്രദമാമായിരുന്നു. അടുത്ത വർഷം മുതൽ ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഇതിനു പകരം മറ്റൊരു രീതി കൊണ്ടുവരാൻ ഗൂഗിൾ പദ്ധതിയിടുന്നുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

ഗൂഗിൾ പോഡ്കാസ്റ്റ്, ജാംബോർഡ് ഉൾപ്പെടെയുള്ള വിവിധ ഫെച്ചറുകൾ അടുത്തിടെ ഗൂഗിൾ നിർത്തലാക്കിയിരുന്നു. ഇതോടൊപ്പം, 5,000 ഡോളറിന് വിൽപ്പന നടത്തിയ 55 ഇഞ്ച് കണക്റ്റഡ് വൈറ്റ്‌ബോർഡിനെ പിന്തുണയ്ക്കുന്നത് നിർത്തുന്നതാണ് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.