ഇടുക്കി അസോസിയേഷൻ കുവൈറ്റ് 'പൊന്നോണം 2023' ആഘോഷിച്ചു

ഇടുക്കി അസോസിയേഷൻ കുവൈറ്റ് 'പൊന്നോണം 2023' ആഘോഷിച്ചു

കുവൈറ്റ് സിറ്റി: ജോയ് ആലുക്കാസ്, ടൈറ്റിൽ സ്പോൺസർ ആയ മെഗാ പ്രോഗ്രം ഇടുക്കി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ ഓണാഘോഷമായ 'പൊന്നോണം 2023 ' വർണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ചു.

മാവേലിയുടെയും വാമനന്റെയും എഴുന്നള്ളത്ത് 600 ഓളം വരുന്ന ആസ്വാദകരുടെ മനം കവർന്നു. ജോബിൻ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോയി ആലുക്കാസ് കൺട്രി ഹെഡ് വിനോദ് കുമാർ ഭദ്രദീപം തെളിയിച്ച് 'പൊന്നോണം 2023' ഉദ്ഘാടനം ചെയ്തു.ഉമാ തോമസ് എം എൽ എ ആശംസകൾ നേർന്ന് സംസാരിച്ചു. ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയതായിരുന്നു ഉമാ തോമസ്.
അസോസിയേഷന്റെ രക്ഷാധികാരി അഡ്വ ഡീൻ കുര്യാക്കോസ് എം പി വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ കൈമാറി.

കുവൈറ്റിലെ മനുഷ്യാവകാശ പ്രവർത്തക ഹദീൽ ബി ബുഖാരിസ്, സീനിയർ മെമ്പർ ജിജി മാത്യു, വിനോദ് കുമാർ, വുമൺസ് ഫോറം ചെയർപേഴ്സൺ വിനീത ഔസേപ്പച്ചൻ, അഡ്വൈസറി ബോർഡ്‌ ചെയർമാൻ ബാബു ചാക്കോ, പ്രോഗ്രാം കൺവീനർ ബിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഓൺലൈൻ ഡാൻസിംഗ് കോമ്പറ്റീഷൻ്റെ ഫ്ലയറിൻ്റെ പ്രകാശനം ഏഷ്യാനെറ്റ് കുവൈറ്റ് റീജിയണൽ ഹെഡ് നിക്സൺ ജോർജ് നിർവ്വഹിച്ചു.

അസോസിയേഷൻ്റെ പ്രമോ വീഡിയോ സീനിയർ മെമ്പർ ടോം ഇടയാടി പ്രകാശനം ചെയ്തു.
കേളി വാദ്യകലാപീഠത്തിൻ്റെ ചെണ്ടമേളം, വുമൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവാതിര, നസീബ് കലാഭവൻ്റെ സ്റ്റേജ് ഷോ, ഓണസദ്യ എന്നിവയാകുന്നു മുഖ്യ ആകർഷകങ്ങൾ. മാർട്ടിൻ ചാക്കോ സ്വാഗതവും എബിൻ തോമസ് നന്ദിയും പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.