അനധികൃതമായി തോക്ക് കൈവശം വെച്ച കേസ്; കുറ്റം നിഷേധിച്ച് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ

അനധികൃതമായി തോക്ക് കൈവശം വെച്ച കേസ്; കുറ്റം നിഷേധിച്ച് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ

വാഷിംഗ്ടൺ: അധികൃതമായി തോക്ക് കൈവശം വെച്ചെന്ന കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ ​കുറ്റം നിഷേധിച്ചു. ബൈഡന്റെ ജന്മനാടായ വിൽമിംഗ്ടണിലെ ഫെഡറൽ കോടതിയിൽ നടന്ന വിചാരണയിൽ ഹണ്ടർ ബൈഡന്റെ അഭിഭാഷകൻ ആബെ ലോവലാണ് കുറ്റം നിഷേധിച്ചത്. ഹണ്ടർ ബൈഡൻ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകുമെന്നും വക്കീൽ അറിയിച്ചു.

53 കാരനായ ഹണ്ടർ 2018ൽ കാലിബർ കോൾട്ട് കോബ്ര റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ നേരിടുന്നുണ്ട്. തോക്ക് വാങ്ങുന്ന സമയത്ത് നിയമവിരുദ്ധമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നും തെറ്റായ രേഖകൾ സമർപ്പിച്ചുവെന്നതുമടക്കം കേസുകളിൽ അദേഹത്തിനു മേൽ കുറ്റം ചുമത്തിയിട്ടുണ്ട്. കാലിഫോർണിയയിൽ താമസിക്കുന്ന ബൈഡനെ വീഡിയോയിലൂടെ ഹാജരാകാൻ അനുവദിക്കണമെന്ന ഹരജി കഴിഞ്ഞ ആഴ്ച ജഡ്ജി ക്രിസ്റ്റഫർ ബർക്കി നിരസിച്ചിരുന്നു.

പ്രതിക്ക് ഈ വിഷയത്തിൽ പ്രത്യേക പരിഗണനയൊന്നും ലഭിക്കരുതെന്നും കോടതി വിധിയിൽ എഴുതിയിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ ബൈഡന് 25 വർഷം തടവ് അനുഭവിക്കേണ്ടിവരുമെന്ന് പറയപ്പെടുന്നു.  ബറാക് ഒബാമയുടെ കീഴിൽ പിതാവ് വൈസ് പ്രസിഡന്റായിരിക്കെ ഉക്രെയ്നിലും ചൈനയിലും ഹണ്ടർ ബൈഡൻ നടത്തിയ ബിസിനസ് ഇടപാടുകൾ ആരോപണങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഈ വർഷം ആദ്യം നടന്ന ഒരു അഭിമുഖത്തിൽ ഹണ്ടർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും താൻ അവനെ വിശ്വസിക്കുന്നുവെന്നും ജോ ബൈഡൻ വെളിപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.