ഇന്ത്യ തിളങ്ങുന്നു: സമര്‍പ്പണത്തിന്റെയും ധീരതയുടെയും തെളിവ്; കായിക താരങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ഇന്ത്യ തിളങ്ങുന്നു: സമര്‍പ്പണത്തിന്റെയും ധീരതയുടെയും തെളിവ്; കായിക താരങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യ. ചൈനയില്‍ നടക്കുന്ന മത്സരത്തിന്റെ 11-ാം ദിനത്തില്‍ വെങ്കല മെഡലോടെ തുടക്കം കുറിച്ച ഇന്ത്യ, തങ്ങളുടെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഏറ്റവും അധികം മെഡല്‍ നേടിയ എഡിഷനായി 2023-നെ മാറ്റിയിരിക്കുകയാണ്. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത കായിക താരങ്ങളെ അഭിനന്ദിച്ചും രാജ്യത്തിന്റെ നേട്ടത്തില്‍ ആഹ്ലാദം പങ്കുവെച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും എത്തി. സമൂഹമാധ്യമത്തിലൂടെയാണ് പ്രധാനമന്ത്രി താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

'ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ എന്നത്തേക്കാളും തിളങ്ങി! 71 മെഡലുകളോടെ, ഞങ്ങളുടെ എക്കാലത്തെയും മികച്ച മെഡല്‍ നേട്ടം ഞങ്ങള്‍ ആഘോഷിക്കുകയാണ്. ഇത് രാജ്യത്തെ അത്‌ലറ്റുകളുടെ സമാനതകളില്ലാത്ത സമര്‍പ്പണത്തിന്റെയും ധീരതയുടെയും കായിക മനോഭാവത്തിന്റെയും തെളിവാണ്. കഠിനാധ്വാനത്തിന്റെയും അഭിനിവേശത്തിന്റെയും ജീവിതയാത്രയാണ് ഓരോ മെഡലും ഉയര്‍ത്തിക്കാട്ടുന്നത്. രാജ്യത്തിനാകെ അഭിമാന നിമിഷം. ഞങ്ങളുടെ കായികതാരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍'- എന്നാണ് പ്രധാനമന്ത്രി സമൂഹമാധ്യമ അക്കൗണ്ടില്‍ കുറിച്ചത്.

ഇന്ത്യ നിലവില്‍ 16 സ്വര്‍ണം, 27 വെള്ളി, 31 വെങ്കലം എന്നിങ്ങനെ 74 മെഡലുകളോടെ മുന്നേറുകയാണ് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.